ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വൈകുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രാവിലെ 9 മണി മുതല്‍ 11 മണി വരെയുള്ള സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചത് വളരെ വൈകിയാണെന്നും മന്ദഗതിയിലാണെന്നും അട്ടിമറി സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അട്ടിമറി നടത്തുകയാണെന്ന സംശയമുണ്ടാക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു. സത്യസന്ധമായ, കൃത്യമായ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റിലൂടെ യഥാസമയത്ത് പുറത്തുവിടാൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദ്ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Congress General Secretary in-charge Communications, Jairam Ramesh submits a memorandum to the Election Commission, requesting it to issue immediate directions to its officials to update the website " with true and accurate figures so that the false news and malicious narratives… pic.twitter.com/HQIaPZGWdo
— ANI (@ANI) October 8, 2024
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. സംസ്ഥാനത്ത് കേവല ഭൂരിപക്ഷമായ 45 സീറ്റുകളെന്ന മാന്ത്രിക സംഖ്യയും കോണ്‍ഗ്രസ് മറികടന്നിരുന്നു. എന്നാല്‍, വളരെ വേഗത്തിലാണ് ഫലം മാറി മാറിയുകയും ബിജെപി കേവല ഭൂരിപക്ഷം മറികടക്കുകയും ചെയ്‌തത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
Like the Lok Sabha elections, in Haryana we are again witnessing slowing down of uploading up-to- date trends on the ECI website. Is the BJP trying to build pressure on administration by sharing outdated and misleading trends @ECISVEEP?
— Jairam Ramesh (@Jairam_Ramesh) October 8, 2024
ഹരിയാന തെരഞ്ഞെടുപ്പ് ഫലം ബിജെപി അട്ടിമറിച്ചെന്ന് ജയറാം രമേശ്:
ലോക്‌സഭ തെരഞ്ഞെടുപ്പ് പോലെ തന്നെ ഹരിയാനയിൽ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തി അട്ടിമറി നടത്തുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഫലം പുറത്ത് വിടുന്നതെന്ന് മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
#WATCH | BJP National spokesperson, Dr. Sudhanshu Trivedi says, " if jairam ramesh has already started saying this and pointing fingers at election commission, then we should understand that they have accepted their defeat...as per the trends going on, i feel that we are moving… https://t.co/fonKAxCzNj pic.twitter.com/mJFuJhufWA
— ANI (@ANI) October 8, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തോറ്റാല്‍ വോട്ടിങ് മെഷീനിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്‍റെ പതിവ് പല്ലവിയാണെന്ന് ആരോപണത്തോട് ബിജെപിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ കോണ്‍ഗ്രസ് ഇപ്പോള്‍ കുറ്റം പറയാൻ തുടങ്ങിയെങ്കില്‍ അതിന്‍റെ അര്‍ഥം കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചുവെന്നാണെന്ന് ബിജെപി വക്താവ് ഡോ. സുധാൻഷു ത്രിവേദി വ്യക്തമാക്കി. തോല്‍വി അംഗീകരിക്കുന്നതിന്‍റെ ഭാഗമായി മുൻകരുതലായിട്ടാണ് വോട്ടിങ് മെഷീനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോൺഗ്രസ് 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇന്ത്യൻ നാഷണൽ ലോക്‌ദളും (ഐഎൻഎൽഡി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) ഓരോ സീറ്റിലും മുന്നിട്ട് നിൽക്കുമ്പോൾ സ്വതന്ത്രരരും ചെറുകക്ഷികളും നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
Read Also: അമ്പരപ്പിച്ച് ഹരിയാന; ജമ്മു കശ്‌മീരില്‍ ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്