ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ വന്‍തോതില്‍ സംഘടിതോടെ അംബാല ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ മൊബൈല്‍ ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി. ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ക്കും വിലക്കുണ്ട്. ഇന്ന് മുതല്‍ ഈ മാസം ഒന്‍പത് വരെയാണ് നിരോധനം.
ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സിംഗു അതിര്‍ത്തിയിലും ശംഭു അതിര്‍ത്തിയിലുമാണ് അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നോയ്‌ഡ അതിര്‍ത്തിയും നിരീക്ഷണത്തിലാണ്. ഇവിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു സംഘം കര്‍ഷകര്‍ ധര്‍ണ നടത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍ദ്ദിഷ്‌ട മാര്‍ച്ചിനെക്കുറിച്ച് പുനരാലോചിക്കണമന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ അംബാല ജില്ലാ ഭരണകൂടം പഞ്ചാബിലെ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം മാര്‍ച്ചിനെക്കുറിച്ച് തങ്ങളെ കര്‍ഷകര്‍ അറിയിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
അതിനിടെ കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തി. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് തങ്ങള്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയില്‍ വ്യക്തമാക്കി. കര്‍ഷക കടം എഴുതിത്തള്ളണമെന്ന കര്‍ഷകരുടെ ആവശ്യത്തെയും തങ്ങള്‍ പിന്തുണയ്ക്കുന്നതായി ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
Farmers are marching to Parliament today. Their protests received a huge booster dose from no less a person than the Vice President and Hon'ble Chairman of the Rajya Sabha himself.
— Jairam Ramesh (@Jairam_Ramesh) December 6, 2024
Farmers and their organisations have been agitating for the following demands -
1. Legal… pic.twitter.com/8JZgn06OZf