ETV Bharat / bharat

അംരോഹയിൽ കാറുകൾ കൂട്ടിയിടിച്ച്‌ അപകടം; 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക് - Collision Between Two Cars

author img

By ETV Bharat Kerala Team

Published : Jun 10, 2024, 11:07 AM IST

ഉത്തർപ്രദേശിലെ അംരോഹയില്‍ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

CAR COLLISION IN UTTAR PRADESH AMROHA  AMROHA ACCIDENT  അംരോഹയിൽ കാറുകൾ കൂട്ടിയിടിച്ച്‌ അപകടം  CAR ACCIDENT
Visual from outside Hasanpur police station (ANI)

അംരോഹ (ഉത്തർപ്രദേശ്) : അമിതവേഗതയിലെത്തിയ രണ്ട് കാറുകൾ കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ മനോത ഗ്രാമത്തിന് സമീപമാണ്‌ സംഭവം. ഡൽഹി സ്വദേശികളായ ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അംരോഹ ജില്ലയിലെ ഹസൻപൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മനോത പാലത്തിന് സമീപം, അമിത വേഗതയിൽ വന്ന രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. നാല് യുവാക്കൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാല് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ മരിച്ച യുവാക്കള്‍, ജോലി സംബന്ധമായി ഗജ്‌റൗളയിൽ നിന്ന് ബുലന്ദ്‌ഷഹറിലേക്ക് പോകവെയാണ്‌ കാർ അപകടത്തിൽപ്പെട്ടതെന്ന്‌ ഹസൻപൂർ സർക്കിൾ ഓഫിസർ (സിഒ) ദീപ് കുമാർ പന്ത് പറഞ്ഞു. ഇവര്‍ യൂട്യൂബിൽ വീഡിയോകൾ ചെയ്യാറുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അംരോഹയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

ALSO READ: അമേഠിയിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.