ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന് നിരോധനം. പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പാര്‍ലമെന്‍റ് ഹൗസ് ആക്‌ടിങ് ജോയിന്‍റ് സെക്രട്ടറി. സുരക്ഷ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷയൊരുക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് പാര്‍ലമെന്‍റ് സമുച്ചയം. ക്യാമറകള്‍, സ്‌പൈ ക്യാമറകള്‍, സ്‌മാർട്ട് ഫോണുകള്‍ തുടങ്ങി ഒരുതരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഏതാനും ചിലര്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്നുണ്ടെന്നും ജോയിന്‍റ് സെക്രട്ടറി പറഞ്ഞു.
ജനുവരി 3ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെ ചേര്‍ന്ന സമ്മേളനത്തിനിടെ സന്ദര്‍ശകര്‍ ലോക്‌സഭ ചേംമ്പറിലേക്ക് ചാടുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌ത സംഭവം കൂടി കണക്കിലെടുത്താണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.