ETV Bharat / bharat

ഹമീർപൂരിൽ കോൺഗ്രസും പ്രാദേശിക എംഎൽഎയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി

കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക സ്വതന്ത്ര എംഎൽഎ ആശിഷ് ശർമയുടെ അനുയായികളും തമ്മിൽ വാക്കേറ്റം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Congress and local MLA supporters  Clash in Hamirpur Himachal Pradesh  MLA Ashish Sharma  കോൺഗ്രസ്‌ ഏറ്റുമുട്ടല്‍  രാജ്യസഭാ തെരഞ്ഞെടുപ്പ്‌
Congress and local MLA supporters
author img

By PTI

Published : Mar 1, 2024, 9:51 PM IST

ഹമീർപൂർ (ഹിമാചല്‍ പ്രദേശ്‌) : ഗാന്ധി ചൗക്കിൽ കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക സ്വതന്ത്ര എംഎൽഎ ആശിഷ് ശർമയുടെ അനുയായികളും തമ്മിൽ വാക്കേറ്റം. കോൺഗ്രസ് പ്രവർത്തകർ ആശിഷ് ശർമയുടെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നാണ്‌ വിവരം. സംഭവത്തെ തുടര്‍ന്ന്‌ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്‌ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹമീർപൂരിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ ആശിഷ് ശർമ, ബിജെപി സ്ഥാനാർഥി ഹർഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ്‌ പ്രതിഷേധം പൊട്ടിപുറപ്പെട്ടത്‌. പ്രാദേശിക എംഎൽഎയുടെ അനുയായികൾ പിരിഞ്ഞുപോയതോടെ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ശർമയുടെ കോലം കത്തിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.

രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്‌ത ഒമ്പത് എംഎൽഎമാരിൽ ആശിഷ് ശർമയും ഉൾപ്പെടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ആശിഷ് ശർമ, കോൺഗ്രസ് സ്ഥാനാർഥിയായ പുഷ്പേന്ദ്ര വർമ, ബിജെപി സ്ഥാനാർഥിയായ നരേന്ദ്ര താക്കൂർ എന്നിവരെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം കോൺഗ്രസിന് പിന്തുണ നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.