ETV Bharat / bharat

'അമേഠിയിലും രാഹുൽ ഗാന്ധി വേണം'; മണ്ഡലത്തില്‍ രാഹുലിനായി മുറവിളി ശക്തമാകുന്നു...

അമേഠിയിലെ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തില്‍ യുപി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രതീക്ഷയുള്ളതിനാൽ, ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മാർച്ച് 11 ന് വീണ്ടും യോഗം ചേരുമ്പോൾ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ഇവിടെ നേതാക്കളുടെ പ്രതീക്ഷ.

Rahul Gandhi  Amethi  Wayanad  രാഹുൽ ഗാന്ധി
Clamour Grows in Congress for Rahul's Candidacy from Amethi Ahead of CEC Meet on March 11
author img

By ETV Bharat Kerala Team

Published : Mar 9, 2024, 5:24 PM IST

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പരമ്പരാഗത മണ്ഡലമായ അമേഠിയിലും രാഹുൽ മത്സരിക്കണമെന്ന മുറവിളി പാർട്ടിയിൽ ശക്തമാകുകയാണ്. അമേഠിയിലെയും റായ്ബറേലിയിലെയും ഉന്നത എഐസിസി ഭാരവാഹികളും, സംസ്ഥാന നേതാക്കളും, പ്രാദേശിക പ്രവർത്തകരും അടുത്തിടെ രാഹുലിനെയും പ്രിയങ്കയെയും കാണുകയും ഉത്തർപ്രദേശിൽ നിന്ന് മത്സരരംഗത്ത് ചേരാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു (Loksabha Election 2024).

ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഒരു പ്രതിനിധി സംഘം അടുത്തിടെയാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട് അമേഠി, റായ്ബറേലി പാർലമെൻ്റ് സീറ്റുകളിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.

"രണ്ട് മുൻനിര നേതാക്കൾ സ്ഥാനാർത്ഥികളായി വരുന്നത് ദേശീയ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു,” യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു. “രണ്ട് നേതാക്കളും ഞങ്ങളെ ക്ഷമയോടെ കേട്ടു, എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണ്,” അദ്ദേഹം പറഞ്ഞു (Rahul Gandhi).

രണ്ട് മുൻനിര നേതാക്കളും മത്സരത്തിനെത്തിയാൽ, സംസ്ഥാനത്തുടനീളമുള്ള വോട്ടർമാര്‍ക്ക് അത് പ്രചേദനമാകും. 17 സീറ്റുകളിൽ കോൺഗ്രസിന് മാത്രമല്ല, ശേഷിക്കുന്ന 63 സീറ്റുകളിൽ മത്സരിക്കുന്ന എസ്‌പിക്കും ഇത് ഗുണം ചെയ്യും. കോണ്ഗ്രസ് നേതാവ് ദീപക് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ അടുത്തിടെ നടന്ന അമേഠിയിലെ റാലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമേഠി വോട്ടർമാരുമായുള്ള രാഹുലിൻ്റെ ബന്ധം അതേപടി തുടരുമെന്ന് ഖാർഗെ ഇവിടെ വന്നപ്പോൾ പറഞ്ഞിരുന്നു. രാഹുൽ വീണ്ടും മത്സരിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. അടുത്തയാഴ്‌ച മുതൽ മണ്ഡലത്തിലെ എല്ലാ ബ്ലോക്കുകളിലും പര്യടനം നടത്തി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ രാഹുലിൻ്റെ സ്ഥാനാർത്ഥിയിൽ യുപി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രതീക്ഷയുള്ളതിനാൽ, ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മാർച്ച് 11 ന് വീണ്ടും യോഗം ചേരുമ്പോൾ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

മാർച്ച് 8ന് രാജ്യത്തുടനീളം ആളുകൾ മഹാ ശിവരാത്രി ആഘോഷിച്ചപ്പോൾ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നില്‍ ആത്മീയമായ ചില കാരണമുണ്ട്. രാഹുൽ ഗാന്ധി ശിവഭക്തനാണ്, അദ്ദേഹത്തിൻ്റെ വസതിയായ കൈലാസ പർവ്വതത്തിൽ പോയിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ സ്ഥാനാര്‍ത്ഥിത്വം മാർച്ച് 5 ന് കേരള സ്ക്രീനിംഗ് കമ്മിറ്റി CEC ലേക്ക് അയച്ചതിന് തൊട്ടുപിന്നാലെ, മുൻ പാർട്ടി മേധാവി മധ്യപ്രദേശിലെ ഉജ്ജയിനിലെ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര മതപരമായ നഗരത്തിലായിരുന്നു നടന്നത്. പിന്നീട് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ മഹാശിവരാത്രി തിരഞ്ഞെടുത്തു. മാർച്ച് 11നും ഞങ്ങള്‍ ചില വലിയ വാർത്തകൾ പ്രതീക്ഷിക്കുന്നുണ്ട് മുതിർന്ന എഐസിസി ഭാരവാഹി പറഞ്ഞു (Clamour Grows in Congress for Rahul's Candidacy from Amethi).

രാഹുലിൻ്റെ അമേഠി സ്ഥാനാർത്ഥിത്വത്തിന് ജ്യോതിഷപരമായ ബന്ധമുണ്ടെന്നാണ് ദീപക് സിംഗ് പറയുന്നത്. അമേഠിക്ക് 21-ാം നമ്പറുമായി ബന്ധമുണ്ടെന്ന് ഒരിക്കൽ ഒരു ജ്യോതിഷി എന്നോട് പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991-ൽ മരിക്കുമ്പോൾ തീയതി മെയ് 21 ആയിരുന്നു. രാഹുലിന് 21 വയസ്സായിരുന്നു. ഓരോ 21 വർഷത്തിനും ശേഷമാണ് അമേഠി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ സാഹചര്യം അനുകൂലമാണ്. പാർട്ടിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടപ്പെടില്ല. രാഹുൽ തീർച്ചയായും വിജയിക്കുമെന്നും കോണ്ഗ്രസ് നേതാവ് ദീപക് സിഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.