ETV Bharat / bharat

നികുതി അടച്ചില്ല, മഥുര റിഫൈനറിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി സിവിക്ക് ബോഡി; നിഷേധിച്ച് റിഫൈനറി - Mathura Refinery bank account

80 ലക്ഷം രൂപ നികുതി അടയ്ക്കാത്തതിനാലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് നഗർ നിഗം മഥുര വൃന്ദാവന്‍റെ അവകാശവാദം

MATHURA REFINERY BANK ACCOUNT  NAGAR NIGAM MATHURA VRINDAVAN  FROZEN BANK ACCOUNTS  NOT DEPOSITED PENDING TAX
Nagar Nigam Mathura
author img

By PTI

Published : Mar 23, 2024, 8:24 AM IST

മഥുര (ഉത്തര്‍പ്രദേശ്) : ഏകദേശം 80 ലക്ഷം രൂപ നികുതി അടയ്ക്കാത്തതിനാൽ മഥുര റിഫൈനറിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി നഗർ നിഗം മഥുര വൃന്ദാവൻ പറഞ്ഞു. എന്നാൽ ഈ അവകാശവാദങ്ങളെ റിഫൈനറി നിഷേധിക്കുകയും എല്ലാ ബാങ്ക് അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണെന്നും അറിയിച്ചു (Civic Body Says It Has Frozen Mathura Refinery's Bank Accounts; Refinery Denies).

തീർപ്പാക്കാത്ത നികുതി ഇനത്തിൽ 79,96,733 രൂപ നഗർ നിഗത്തിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മഥുര റിഫൈനറിക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവദിക്കുമെന്ന് ശശാങ്ക് ചൗധരി, നഗർ ആയുക്ത, മഥുര വൃന്ദാവൻ നഗർ നിഗം എന്നിവർ പറഞ്ഞു.

അതേസമയം കെട്ടികിടക്കുന്ന നികുതി തുക നിക്ഷേപിക്കുന്നതിനുള്ള കത്തുകൾ ജനുവരി 6, മാർച്ച് 13 തീയതികളിൽ റിഫൈനറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഥുര റിഫൈനറിയുടെ ഒരു ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടില്ലെന്നും തങ്ങളുടെ എല്ലാ അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണെന്നും റിഫൈനറി ചീഫ് ജനറൽ മാനേജർ (എച്ച്ആർ) ഭാസ്‌കർ ഹസാരിക പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 285 അനുസരിച്ച് സംസ്ഥാന അധികാരികൾ ചുമത്തുന്ന എല്ലാ നികുതികളിൽ നിന്നും റിഫൈനറിയെ ഒഴിവാക്കിയതിനാൽ വിഷയം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിയന്‍റെ സ്വത്ത് പാർലമെന്‍റ്‌ നിയമപ്രകാരം നൽകുന്നിടത്തോളം സംരക്ഷിക്കും. ഒരു സംസ്ഥാനമോ സംസ്ഥാനത്തിനകത്തെ ഏതെങ്കിലും അധികാരമോ ചുമത്തുന്ന എല്ലാ നികുതികളിൽ നിന്നും ഒഴിവാക്കണമെന്ന് ആർട്ടിക്കിൾ 285ൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.