ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; അപേക്ഷ നല്‍കാന്‍ വെബ് സൈറ്റ് സജ്ജം, എങ്ങനെ അപേക്ഷിക്കാം...?

പൗരത്വ ഭേദഗതി നിയമം; പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ വെബ് സൈറ്റ് സജ്ജമായി. പൗരത്വത്തിന് അപേക്ഷിക്കാന്‍ മൊബൈൽ നമ്പറും, ഇമെയിലും ഐഡിയും നിർബന്ധം.

citizenship  CAA  Centre Launches New Portal  indiancitizenshiponline
Centre Launches New Portal To Apply For Indian Citizenship Under CAA
author img

By ETV Bharat Kerala Team

Published : Mar 12, 2024, 2:27 PM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ സജ്ജമായി. indiancitizenshiponline.nic.in ആരംഭിച്ച് കേന്ദ്ര സർക്കാർ. സിഎഎ-2019 ന് കീഴിൽ യോഗ്യരായ വ്യക്തികൾക്ക് ഈ പോർട്ടലിൽ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ വഴിയാകും പൂർണമായും അവസരം.

പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടയ്ക്കണം. പൗരത്വത്തിന് അപേക്ഷിക്കാൻ സ്വന്തം മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണ്. ഇന്ത്യയിലുള്ളവർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കലക്‌ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത് (Centre Launches New Portal To Apply For Indian Citizenship Under CAA).

അപേക്ഷ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും. ഇവർ നടത്തുന്ന പരിശോധനകൾക്കു ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകുക. അപേക്ഷകള്‍ സുഗമമാക്കുന്നതിന് 'CAA-2019' എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ആറ് വിഭാഗക്കാർക്കായിരിക്കും പൗരത്വം ലഭിക്കുക. 31,000 പേർക്ക് പൗരത്വം നൽകേണ്ടിവരുമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം പൗരത്വം നൽകുമെന്നാണ് പോർട്ടലിൽ പറയുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്പായി കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക നീക്കം.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ ലിസ്റ്റ്:

  • പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കിയ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്.
  • ഫോറിനേഴ്‌സ് റിജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അല്ലെങ്കില്‍ ഫോറിനേഴ്‌സ് രജിസ്ട്രേഷന്‍ ഓഫീസര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  • റസിഡന്‍ഷ്യല്‍ പെര്‍മിറ്റ്.
  • അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്.
  • പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി അധികാരികള്‍ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്.
  • ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ലൈസന്‍സ്, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്.
  • പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭൂമി അല്ലെങ്കില്‍ വാടക രേഖകള്‍.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാൻ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്നു. ഹിന്ദു വിഭാഗം, ജൈനർ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്‌ത്യാനികൾ, പാഴ്‌സികൾ എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുക (Centre Launches New Portal To Apply For Indian Citizenship Under CAA).

അനധികൃത കുടിയേറ്റത്തിന് തടയിടാനും ബില്ല് ലക്ഷ്യമിടുന്നുണ്ട്. എങ്കിലും പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഷിയ,അഹമ്മദിയ തുടങ്ങിയ മുസ്ലീം വിഭാഗങ്ങളെ ഈ നിയമത്തിൽ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി ബില്ലിന്‍റെ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് സംസ്ഥാനത്തും താമസിക്കാനാകും. കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവൻ അംഗീകരിക്കും.

കഴിഞ്ഞ 14 വർഷങ്ങളിൽ 11 വർഷം ഇന്ത്യയിൽ താമസിച്ച ആളുകൾക്ക് നിലവിൽ ഇന്ത്യൻ ഭരണഘടന പൗരത്വം നൽകുന്നുണ്ട്. മാതാപിതാക്കളോ അവരുടെ മുന്‍ തലമുറയോ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കില്‍ അത്തരം ആളുകൾക്കും ഇന്ത്യൻ പൗരത്വം നല്‍കുന്നുണ്ട്.

ബില്ലില്‍ നിന്ന് വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് ബില്ല് ബാധകമല്ല. ഇതോടെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം എന്നിവയ്‌ക്കൊപ്പം മേഘാലയ, അസം ത്രിപുര എന്നീ സംസ്ഥാനങ്ങളുെട ചില ഭാഗങ്ങളും ബില്ലിന്‍റെ പരിധിയിൽ നിന്ന് വിട്ടുനിൽക്കും (Centre Launches New Portal To Apply For Indian Citizenship Under CAA).

പൗരത്വ ബില്ല് അനുസരിച്ച്, ഒരു വിദേശിക്ക് അവർ ഇന്ത്യൻ വംശജനാണെങ്കിൽ അല്ലെങ്കിൽ അവരുടെ പങ്കാളി ഇന്ത്യൻ വംശജനാണെങ്കിൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) ആയി രജിസ്റ്റർ ചെയ്യാം. ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശവും മറ്റ് ആനുകൂല്യങ്ങളും പൗരത്വ ഭേദഗതി ബില്ല് നൽകുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.