ചെന്നൈ: കൈവശമിരുന്ന തോക്കില്‍ നിന്നുള്ള വെടിയേറ്റ് സിഐഎസ്എഫ് ജവാന്‍ മരിച്ചു. കർണാടക സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രവികിരൺ (37) ആണ് കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്. കർണാടകയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
രവികിരൺ സ്വയം വെടിയുതിർത്തതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നറിയാൻ അന്വേഷണം ആരംഭിച്ചു. കർണാടക സ്വദേശിയായ രവികിരൺ കൽപ്പാക്കത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ആയുധത്തെക്കുറിച്ചുളള വിദഗ്‌ധ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം കണ്ടെത്താൻ കഴിയുവെന്നും പോലീസ് പറഞ്ഞു.
Also Read: കശ്‌മീരിൽ ഇരട്ട ഭീകരാക്രമണം; മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് പരിക്ക്