ETV Bharat / bharat

ചിൻമോയ് കൃഷ്‌ണ ദാസിന് വേണ്ടി അഭിഭാഷകൻ എത്തിയില്ല; ജാമ്യാപേക്ഷ ജനുവരി രണ്ടിന് - BAIL PLEA CHINMOY KRISHNA DAS

കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനായി ചട്ടോഗ്രാം കോടതി പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

CHINMOY KRISHNA DAS arrest  BANGLADESH PROTEST  ചിൻമോയ് കൃഷ്‌ണ ദാസ്  HINDU LEADER CHINMOY KRISHNA DAS
CHINMOY KRISHNA DAS (IANS)
author img

By

Published : Dec 3, 2024, 6:31 PM IST

ധാക്ക: ഹിന്ദു നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ജനുവരി രണ്ടിന് വാദം കേൾക്കും. അഭിഭാഷകൻ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടുകയായിരുന്നു. ഈ ഒരു മാസക്കാലം ചിൻമോയ് കൃഷ്‌ണ ദാസിന് ജയിലിൽ കഴിയേണ്ടി വരും. കൂടാതെ, കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർത്തിരുന്നു.

ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷ മെട്രോപൊളിറ്റൻ കോടതി സെഷൻസ് ജഡ്‌ജി മുഹമ്മദ് സൈഫുൾ ഇസ്ലാം ആണ് പരിഗണിച്ചത്. എന്നാല്‍ ചിൻമോയിക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്നാണ് കേസില്‍ വാദം കേള്‍ക്കൽ ജനുവരി രണ്ടിലേക്ക് മാറ്റിയത്. കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനായി ചട്ടോഗ്രാം കോടതി പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിവിധ സേനകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും കോടതി പരിസരത്ത് സജ്ജമാക്കിയിരുന്നു.

ചിൻമോയ് കൃഷ്‌ണ ദാസിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകനെ പ്രതിഷേധക്കാൻ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കൃഷ്‌ണ ദാസിൻ്റെ അറസ്റ്റില്‍ കോടതിയെ സമീപിച്ച അഭിഭാഷകൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ അറസ്റ്റില്‍ രാജ്യത്തുടനീളം ആക്രമണങ്ങളും പ്രതിഷേധവും നടക്കുന്നുണ്ട്. ദാസിനൊപ്പം മറ്റ് 18 പേർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവംബർ 22 ന് രംഗ്‌പൂരിൽ നടന്ന റാലിയിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ അപലപിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി വാദിച്ചിരുന്ന അദ്ദേഹത്തെ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബംഗ്ലാദേശ് കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ നവംബർ 25 നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഇസ്കോൺ ആചാര്യനെ മുഹമ്മദ് യൂനസ് സർക്കാർ അറസ്റ്റ് ചെയ്‌തത്. ഒക്‌ടോബറിൽ ചിറ്റഗോങ്ങിൽ നടന്ന ഒരു റാലിയിൽ ബംഗ്ലാദേശ് പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് 1860-ലെ ശിക്ഷാ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്.

ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) കമ്മ്യൂണിറ്റിയിൽ ശ്രീ ചിന്മയ് കൃഷ്‌ണ പ്രഭു എന്ന് അറിയപ്പെടുന്ന ചിൻമോയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരി, ബംഗ്ലാദേശിലെ സ്വാധീനമുള്ള ഒരു മതനേതാവാണ്. അതേസമയം, ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ്.

ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് ഇന്ത്യ ഹസീനക്ക് അഭയം കൊടുത്തിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കിടയിലും അതൃപ്‌തിക്ക് ഇടയാക്കിയിട്ടുണ്ട്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നിലവില്‍ ബംഗ്ലാദേശ് ഭരണം കൈയ്യാളുന്നത്.

Read More: കുപ്പിവെള്ളം ഇനി 'സേഫ്' അല്ല!; ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.