ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): പ്രശസ്‌ത പാക് പിന്നണി - ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ തന്‍റെ വിദ്യാർഥിയെ മർദിക്കുന്ന വീഡിയോ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ഗായകൻ ക്ഷമാപണവും നടത്തി. ഇപ്പോഴിതാ റാഹത്ത് ഫത്തേ അലി ഖാന്‍റെ ക്ഷമാപണ വീഡിയോയെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്‌ത ഗായിക ചിന്മയി (Chinmayi Sripaada on Rahat Fateh Ali Khan Assault Video).
-
The justification he gives here “The teacher showers love on the student when they do well; and the punishment is equally harsh when they make a mistake.”
— Chinmayi Sripaada (@Chinmayi) January 27, 2024 " class="align-text-top noRightClick twitterSection" data="
Gurus get protected by the ‘divinity’ of their position, regardless of the faith / religion they practice - all their… https://t.co/NpPzZTg438
">The justification he gives here “The teacher showers love on the student when they do well; and the punishment is equally harsh when they make a mistake.”
— Chinmayi Sripaada (@Chinmayi) January 27, 2024
Gurus get protected by the ‘divinity’ of their position, regardless of the faith / religion they practice - all their… https://t.co/NpPzZTg438The justification he gives here “The teacher showers love on the student when they do well; and the punishment is equally harsh when they make a mistake.”
— Chinmayi Sripaada (@Chinmayi) January 27, 2024
Gurus get protected by the ‘divinity’ of their position, regardless of the faith / religion they practice - all their… https://t.co/NpPzZTg438
റാഹത്ത് ഫത്തേ അലി ഖാൻ യുവാവിനെ തല്ലുന്ന വീഡിയോ ചിന്മയി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 'ഭീകരം' എന്ന കുറിച്ചുകൊണ്ടാണ് ഇവർ വീഡിയോ പങ്കുവച്ചത്. പരസ്യമായി സൗമ്യവും മൃദുഭാഷിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ എങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ചിന്മയി പറഞ്ഞു. ക്യാമറകൾ നേരത്തെ ഉണ്ടായിരുന്നെങ്കിൽ, മഹാന്മാരായി ആഘോഷിക്കപ്പെടുന്ന കൂടുതൽ വ്യക്തികളുടെ യഥാർഥ സ്വഭാവം തുറന്നുകാട്ടപ്പെടുമായിരുന്നു എന്നും ഗായിക പറഞ്ഞു.
മദ്യ കുപ്പി എവിടെയെന്ന് ചോദിച്ച് കൊണ്ടായിരുന്നു യുവാവിനെ ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ ക്രൂരമായി മർദിച്ചത്. തനിക്കറിയില്ലെന്ന് യുവാവ് പറഞ്ഞിട്ടും ഗായകന്‍ ഇയാളെ മർദിക്കുന്നത് വീഡിയോയിൽ കാണാം. മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ച് നിർത്തിയും ആയിരുന്നു ചെരിപ്പ് കൊണ്ടുള്ള മർദനം.
മർദനമേറ്റയാള്‍ നിലത്തിരുന്നു പോകുന്നതും അതിനിടെ ചിലര്‍ ഗായകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഗായകൻ ക്ഷമാപണവുമായി രംഗത്തെത്തിയത്. മർദിച്ചയാളെയും അയാളുടെ പിതാവിനെയും അടുത്തു നിര്‍ത്തിയാണ് വീഡിയോയിലൂടെ റാഹത്ത് ഫത്തേ അലി ഖാൻ വിശദീകരണം നല്‍കിയത്.
ഇത് ഉസ്‌താദും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ് എന്നായിരുന്നു പ്രശസ്‌ത ഗായകന്‍റെ ന്യായീകരണം (Rahat Fateh Ali Khan's Defense On Assault Video). 'ഡോൺ' പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നവീദ് ഹസ്‌നൈൻ എന്നയാൾക്കാണ് ഗായകനിൽ നിന്നും മർദനമേറ്റത്.
ക്ഷമാപണ വീഡിയോയിൽ റാഹത്ത് ഫത്തേ അലി ഖാന്‍റെ സമീപം നിൽക്കുന്ന ഹസ്‌നൈൻ ഗായകനെ ന്യായീകരിക്കുന്നുമുണ്ട്. യഥാർഥ വീഡിയോയിലെ കലഹത്തിന് കാരണം മദ്യ കുപ്പി കാണാതെ പോയതാണെന്നും താനാണ് അതിന് കാരണമെന്നും ഇയാൾ പറയുന്നു. "അദ്ദേഹം എന്‍റെ അധ്യാപകനാണ്. അദ്ദേഹത്തിന് ഞങ്ങളോട് വളരെയധികം സ്‌നേഹമാണ്.
ഈ പ്രവൃത്തി (വീഡിയോ ചോർത്തൽ) ചെയ്‌തത് ആരായാലും അത് എന്‍റെ അധ്യാപകനെ അപകീർത്തിപ്പെടുത്തുന്നതാണ്'- മർദനമേറ്റയാൾ വീഡിയോയിൽ പറയുന്നു. അതേസമയം സംഭവത്തിന് തൊട്ടുപിന്നാലെ ഹസ്‌നൈനോട് ക്ഷമ ചോദിച്ചതായി റാഹത്ത് ഫത്തേ അലി ഖാൻ വീഡിയോയിൽ കൂട്ടിച്ചേർത്തു.