ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ 3 നക്‌സല്‍ പ്രവർത്തകരെ കൊലപ്പെടുത്തി സുരക്ഷ സേന - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍

Naxals Killed In Encounter തെലങ്കാന -ഛത്തീസ്‌ഗഡ് അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Three Naxals Killed In Encounter  സുരക്ഷാ സേന നെക്‌സൽ ഏറ്റ്മുട്ടൽ  നെക്‌സലൽ ആക്രമണം  Three Naxals Killed In Encounter
Three Naxals Killed In Encounter
author img

By ETV Bharat Kerala Team

Published : Jan 20, 2024, 3:51 PM IST

ചത്തീസ്‌ഗഢ് : ബീജാപൂരില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലുകൾ കൊല്ലപ്പെട്ടു. ബീജാപൂർ ബൽമന്ത്രക്ക് സമീപം ബേലം ഗുട്ടിയിലെ കുന്നുകളിലാണ് സുരക്ഷ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ( Three Naxals Killed In Encounter Between Maoists, Security Forces In Hills Bijapur ). നാല് നക്‌സലൈറ്റുകളെ അറസ്റ്റ് ചെയ്‌തു. നിരവധി ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.

മരിച്ചവരുടെ എണ്ണത്തിന്‍റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഔദ്യോഗികമായ കണക്കുകൾ പുറത്ത് വരാൻ സമയമെടുക്കുമെന്നാണ് സുരക്ഷ സേന നല്‍കുന്ന വിവരം. കുറച്ച് ദിവസം മുൻപ് ദന്തേവാഡയിൽ മൂന്ന് നക്‌സലുകളെ പൊലീസ് പിടികൂടിയിരുന്നു. തുമ്രിഗുണ്ട, കോസൽനാർ, മംഗനാർ മേഖലകളിലെ വനങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജില്ലാ റിസർവ് ഗാർഡും ബസ്‌തർ ഫൈറ്റർ സ്‌ക്വാഡും സംയുക്തമായാണ് നക്‌സലുകളെ പിടികൂടിയത്. ജനുവരി 12നും പൊലീസ് ഈ പ്രദേശത്ത് നിന്ന് നക്‌സലുകളെ പിടികൂടിയിരുന്നു.

ജില്ലാ കമാൻഡൻഡ് ഇൻ ചാർജ് വിനോദ് കർമ, ആവപ്പള്ളി ലോകേകൽ ഓർഗനേഷൻ സ്‌ക്വാഡ് രാജു പുനേം, എംഎം വിശ്വനാഥ് ഗുഡ്ഡു തേലം എന്നിവരുൾപ്പെടെ ഇരുപത്തിഅഞ്ചിലധികം പേർ വനങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പെലീസിന് ലഭിച്ച സൂചന. ജനുവരി 12 മുതൽ 16 വരെ ഓപ്പറേഷൻ സൂര്യശക്തി ( Operation Suryashakthi ) എന്ന പേരില്‍ നക്‌സല്‍ വേട്ട നടത്തി വരികയാണെന്ന് സുരക്ഷ സേന അറിയിച്ചു.

നാരായൺപൂർ-കങ്കേരു ജില്ലകളുടെ അതിർത്തിയിലെ ടകെമെറ്റ-കോംഗെ വനമേഖലയിലും ചൊവ്വാഴ്‌ച സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പുണ്ടായി (Encounter Between Maoists, Security ). മാവോയിസ്റ്റുകൾ രക്ഷപ്പെട്ടെങ്കിലും സംഭവ സ്ഥലത്തെ അവരുടെ ആയുധ നിർമ്മാണ കേന്ദ്രം സുരക്ഷാസേന നശിപ്പിച്ചു.

ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ചർളയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള ബീജാപൂർ ജില്ലയിലെ പാൽമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിന്തവാഗിന്‍റെ തീരത്തുള്ള സിആർപിഎഫ് 151-ാം ബറ്റാലിയൻ ക്യാമ്പിനും എതിർ കരയിലുള്ള ധർമ്മാരം ക്യാമ്പിനും നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. പിന്നാലെ സുരക്ഷ സേന ശക്തമായി തിരിച്ചടിച്ചു. പാമേട് ബേസ് ക്യാമ്പിലും സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പ് നടന്നതായാണ് വിവിരം. തെലങ്കാന പൊലീസും ഈ സംഭവങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി ഗ്രാമങ്ങളിൽ സിആർപിഎഫ് സേനയുടെ പട്രോളിങ് തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.