പശ്ചിമ ബംഗാള്‍ : സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് പഴുതാരയെ കണ്ടെത്തി. ബങ്കുരയിലെ ഗംഗാജൽഘട്ടി ബ്ലോക്കിലെ ലച്‌മൺപൂർ പരമഹംസ യോഗാനന്ദ വിദ്യാപീഠത്തിലെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണത്തിലെ വ്യത്യാസം വിദ്യാർഥികളാണ് ശ്രദ്ധിച്ചത്.
തുടര്‍ന്ന് വിദ്യാർഥികളിലൊരാളുടെ പ്ലേറ്റിൽ പഴുതാരയെ കണ്ടത്. ടീച്ചറോട് കാര്യം പറഞ്ഞു. സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ വിഷയം പുറത്ത് പറയാതിരിക്കാന്‍ അധ്യാപകർ വിദ്യാർഥിയോട് പറഞ്ഞതായും പരാതിയുണ്ട്.
സ്‌കൂൾ വിട്ടതിന് ശേഷമാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. സ്‌കൂൾ അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ വിഷയം പ്രാദേശിക ബ്ലോക്ക് ഭരണകൂടത്തെ അറിയിച്ചു. വിഷയം സ്‌കൂൾ അധികൃതരുടെ പരിധിയിലാണെന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് മേധാവിയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രകടനം നടത്തി.
സ്‌കൂൾ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉച്ചഭക്ഷണം പാകം ചെയ്‌തതാണ് സംഭവത്തിന് കാരണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
Also Read : ബിഹാറിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍