ETV Bharat / bharat

വഖഫ് നിയമത്തില്‍ ഭേദഗതി വേണമെന്ന് ക്രിസ്‌ത്യൻ സംഘടനകള്‍; ജെപിസിക്ക് കത്തയച്ച് കത്തോലിക്ക വിഭാഗവും സിറോ മലബാര്‍ സഭയും - Catholic groups amendment Waqf Act

വഖഫ് നിയമത്തില്‍ ഭേദഗതി നിര്‍ദേശങ്ങളുമായി രണ്ട് ക്രിസ്‌ത്യൻ സംഘടനകള്‍. കത്തോലിക്ക വിഭാഗവും സിറോ മലബാര്‍ സഭയുമാണ് സംയുക്ത പാര്‍ലമെന്‍ററികാര്യ സമിതിയെ സമീപിച്ചിരിക്കുന്നത്.

KERALA CATHOLIC BISHOP COUNCIL  SYRO MALABAR CHURCH  JPC  WAQF AMENDMENT BILL
Parliament of India-File Photo (ANI)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 1:00 PM IST

തിരുവനന്തപുരം: 1995ലെ വഖഫ് നിയമത്തില്‍ ഭേദഗതി നിര്‍ദേശങ്ങളുമായി സിറോ മലബാര്‍ സഭയും കേരള കാതോലിക് ബിഷപ്പ് കൗണ്‍സിലും രംഗത്ത്. ചെറായിലെയും മുനമ്പത്തെയും ചില ക്രൈസ്‌തവ കുടുംബങ്ങള്‍ തലമുറകളായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അനധികൃതമായി അവകാശവാദം ഉന്നയിച്ചെന്ന് കാട്ടി സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഈ മാസം പത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യഥാര്‍ഥ അവകാശികള്‍ നിയമ പോരാട്ടത്തിന് നിര്‍ബന്ധിതരായിരിക്കുന്നു. ഇവര്‍ ഇവിടെ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. 600 കുടുംബങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്.

ഈ ജനത പാവപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെടുന്നവരുമാണ്. ഒരു കാതോലിക് പള്ളിയും കോണ്‍വെന്‍റും ആശുപത്രിയും വഖഫ് ബോര്‍ഡിന്‍റെ കുടിയൊഴിക്കല്‍ ഭീഷണിയിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഗ്രാമങ്ങളിെലയും സമാന സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനതയുടെയും ദുരന്തപൂര്‍ണമായ സാഹചര്യങ്ങള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി പരിഗണിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തങ്ങളുടെ ഭൂമി നഷ്‌ടമാകുമെന്ന ആശങ്കയിലാണ് ഇവര്‍.

വഖഫ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്ന അന്യായവും മനുഷ്യത്വരഹിതവുമായ അവകാശവാദങ്ങള്‍ തങ്ങളുടെ കിടപ്പാടം പോലും നഷ്‌ടമാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭരണഘടന തത്വങ്ങളുടെയും മാനുഷികതയുടെയും പേരിലുള്ള ഭേദഗതി കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീടുകള്‍ നഷ്‌ടപ്പെടുന്നവരുടെ സാഹചര്യം സമിതി പരിശോധിക്കണമെന്ന ആവശ്യവും കത്തിലുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇത്തരം അവകാശവാദങ്ങള്‍ കമ്മിഷന്‍ പരിശോധിക്കണമെന്നാണ് കേരള കാതോലിക് ബിഷപ്പ് കൗണ്‍സിലിന്‍റെ (കെസിബിസി) കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.

മുനമ്പത്തെ 600 കുടുംബങ്ങളുടെ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെസിബിസി അധ്യക്ഷന്‍ കാര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ്‌ ബാവ അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം എട്ടിനാണ് ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ചൂടന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് മുന്നിലാണ്. അടുത്തമാസം ഒന്ന് വരെ വിവിധ കക്ഷികള്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കും.

ആറ് ലക്ഷത്തിലേറെ വഖഫ് വസ്‌തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് വഖഫ് ബില്ലില്‍ ഭേദഗതി. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ആഴ്‌ചയിലെ അവസാന ദിനത്തില്‍ സമിതി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് നല്‍കും.

Also Read: 'വഖഫ് ബോർഡില്‍ അമുസ്‌ലീങ്ങളും വനിതകളും'; നിർണായക മാറ്റങ്ങളുമായി വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് പാർലമെന്‍റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.