ഈറോഡ് (തമിഴ് നാട്) : തമിഴ്‌നാട്ടിലെ ഈറോഡിൽ ജാതിയുടെ പേരിൽ കൊലപാതകം. അപകടത്തിന്‍റെ രൂപത്തിലാണ് ജാതി കൊലപാതകം നടന്നത്. സഹോദരന്‍റെ ബൈക്കിൽ സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്ന പെൺകുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് (Caste killing in TamilNadu Made to Look Like Accident School Girl Died Tragically). സഹോദരൻ സുഭാഷ് പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്.
ഭവാനിസാഗർ സ്വദേശിയായ സുഭാഷ് ഉയർന്ന ജാതിയിലുള്ള പെൺക്കുട്ടിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിലാണ് ഈ കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആദ്യം അസ്വാഭാവിക അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.
എന്നാൽ ഹരിണിയുടെ മരണശേഷം സുഭാഷിൻ്റെ ബന്ധുക്കൾ ഭവാനിസാഗറിലെ ഭാര്യാ വീട്ടിലേക്ക് പോയപ്പോൾ ഭാര്യയുടെ മാതാപിതാക്കളായ ചന്ദ്രനെയും ചിത്രയെയും കാണാനില്ലെന്ന് പൊലീസ് പറഞ്ഞതിൽ പിന്നെയാണ് കേസിൽ വഴിത്തിരിവായത്.
ഹരിണിയുടെ മരണം വെറുമൊരു അപകടം മൂലമായിരുന്നില്ല അത് കൊലപാതക ശ്രമത്തിനിടെ സംഭവിച്ചതാണെന്നും പൊലീസ് പറഞ്ഞു.
സുഭാഷിന്‍റെ ഭാര്യയുടെ അച്ഛനും അമ്മയുമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് തെളിഞ്ഞു. പ്രതികൾ ഒളിവിൽ പോയി. പൊലീസ് പ്രതികളെ കണ്ട്പിടിക്കാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ നടത്തി. ഇന്ന് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സുഭാഷും ഭാര്യ മഞ്ജുവും വ്യത്യസ്‌ത ജാതിക്കാരാണ് .2023 ഒക്‌ടോബർ 7 നായിരുന്നു പരസ്‌പരം സ്‌നേഹിച്ച് വിവാഹം കഴിച്ചത്.