ബെംഗളൂരു : ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരം നല്‍കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നും എന്‍ഐഎ അറിയിച്ചു. വിവരം അറിയിക്കേണ്ട ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും ഏജന്‍സി പങ്കുവെച്ചിട്ടുണ്ട്.
മാര്‍ച്ച് 1 ന് ആണ് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം എന്‍ഐഎ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ നിർണായക സൂചനകൾ പൊലീസിന് ലഭിച്ചുവെന്നും പ്രതിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നുമാണ് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് കൈമാറിയത്.
Also Read : രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്