ETV Bharat / bharat

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ്‌ ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും - Cabinet ministers from Kerala - CABINET MINISTERS FROM KERALA

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്‌ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

GEORGE KURYAN  SURESH GOPI  NEW UNION CABINET  ജോർജ്ജ് കുര്യൻ  സുരേഷ് ഗോപി  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 3:43 PM IST

ന്യൂഡല്‍ഹി : കേരളത്തിന് ഇക്കുറി രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾക്ക് കൂടി മൂന്നാം മോദി സർക്കാരിലേക്ക് നറുക്ക് വീണിരിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും.

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. ക്രിസ്‌ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍റെ പദവിയും അലങ്കരിച്ചിരുന്നു.

പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർഥിയായിരുന്നു. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.

Also Read: മോദി 3.0: സത്യപ്രതിജ്ഞ ഇന്ന്, അതിഥികളായി 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍; പ്രതിപക്ഷത്തിന് ക്ഷണമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.