ETV Bharat / bharat

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ശീതകാല സമ്മേളനത്തില്‍ പാർലമെന്‍റിൽ ബില്ല് അവതരിപ്പിച്ചേക്കും.

ONE NATION ONE ELECTION PARLIAMENT  NARENDRA MODI CABINET  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  കേന്ദ്ര മന്ത്രിസഭ തീരുമാനം
PM Modi (ANI)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയാണിത്. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്താണ് ഈ ആശയത്തെക്കുറിച്ച് പഠിക്കുന്നതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിക്കുന്നത്.

മൂന്നാം മോദി സർക്കാരിന്‍റെ പ്രധാന ലോക്‌സഭ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തിന് വിഭവ നഷ്‌ടവും ധനനഷ്‌ടവുമുണ്ടാക്കുന്നു എന്നും ഇത് വികസനത്തതിന് തടസം സൃഷ്‌ടിക്കുന്നു എന്നുമാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്.

ആദ്യഘട്ടത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് റാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ട് ശുപാർശ ചെയ്‌തത്. തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നാണ് ഈ ആശയത്തിന്‍റെ നേട്ടമായി മോദി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വ്യത്യസ്‌ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉണ്ടാവുന്ന ധനനഷ്‌ടവും വിഭവ നഷ്‌ടവും ഒറ്റ തെരഞ്ഞെടുപ്പിലൂടെ വെട്ടിക്കുറക്കാനാകും. ഈ വിഭവങ്ങളെ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനാകുമെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഒറ്റ തവണ നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം അട്ടിമറിക്കപ്പെടും എന്നതാണ് ഈ ആശയത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം.

ജിഎസ്‌ടി പോലെ എല്ലാം കേന്ദ്രീകൃതമാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്നും നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്വാഭാവികമായും ദേശീയ വിഷയങ്ങൾ ആയിരിക്കും തെരഞ്ഞെടുപ്പിൽ ചർച്ചയാവുക. ഇത് സംസ്ഥാനത്തെയും പ്രാദേശിക പ്രശ്‌നങ്ങളെയും അവഗണിക്കുമെന്നും തദ്ദേശീയ തെരഞ്ഞെടുപ്പുകളിൽ പോലും വോട്ടർമാർ ദേശീയ വിഷയങ്ങളാൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്. വ്യത്യസ്‌ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ പുതുക്കുന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെയും ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയ വൈവിധ്യം ഇല്ലാതാകുമെന്നും പ്രതികൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

Also Read: ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്; കോവിന്ദ് സമിതിയുടെ പത്തിന നിർദ്ദേശങ്ങളില്‍ പറയുന്നത് എന്ത് ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.