ETV Bharat / bharat

മുംബൈ-ആഗ്ര ഹൈവേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 4 പേർ മരിച്ചു; നിരവധി പേര്‍ക്ക്‌ പരിക്ക്‌ - bus collided with truck

മുംബൈ-ആഗ്ര ഹൈവേയിൽ ചാന്ദ്‌വാഡിന് സമീപം രാഹുദ് ഘട്ടിൽ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 4 മരണം, 22 യാത്രക്കാർക്ക് പരിക്ക്‌.

NASHIK ACCIDENT  MUMBAI AGRA HIGHWAY  ACCIDENT  ബസും ട്രക്കും കൂട്ടിയിടിച്ച്‌ അപകടം
BUS COLLIDED WITH TRUCK
author img

By ETV Bharat Kerala Team

Published : Apr 30, 2024, 8:41 PM IST

ചന്ദ്‌വാഡ്: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ദാരുണമായ അപകടം. മുംബൈ-ആഗ്ര ഹൈവേയിൽ ചാന്ദ്‌വാഡിന് സമീപം രാഹുദ് ഘട്ടിലാണ്‌ സംഭവം. അപകടത്തിൽ 4 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 22 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവരെ ചന്ദ്വാഡ് ഉപസില ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൽഗാവിൽ നിന്ന് നാസിക്കിലേക്ക് പോകുകയായിരുന്ന എസ്‌ടി ബസ് ഓവർടേക്ക് ചെയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു.

ബസിന്‍റെ ഒരു വശം പൂർണമായി തകര്‍ന്നു. അപകടവിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതകളിൽ ഗതാഗതം സ്‌തംഭിച്ചു.

മുംബൈ ആഗ്ര ഹൈവേയിൽ ചാന്ദ്‌വാദിനടുത്തുള്ള രാഹുദ് ഘട്ട് അപകട സാധ്യത കൂടിയ പ്രദേശമാണ്‌. ഈ മേഖലയില്‍ എപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. സംഭവത്തിൽ ആർടിഒ വകുപ്പ് ഗൗരവമായി ഇടപെട്ടിട്ടുണ്ട്.

Also Read: അമിതവേഗതയിലായിരുന്ന ട്രക്കിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു, മറിഞ്ഞത് കാറിലേക്ക് ; കുട്ടിയുള്‍പ്പടെ 6 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.