ഭുബനേശ്വര്‍: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ അമിതവേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. രായഗഡ ജില്ലയിലെ മുനിഗുഡയിൽ നിന്ന് കാണ്ഡമാൽ ജില്ലയിലെ ഫുൽബാനിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് 50 യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വേഗത കൂടിയതിനാൽ പെട്ടെന്ന് വളവ് തിരിയുന്നതിനിടെ ഫിരിംഗിയയ്ക്ക് സമീപം വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ടിക്കറ്റ് കണ്ടക്‌ടർ ബിജയ പട്‌നായിക്, 17 വയസുകാരനായ അർജുൻ കൻഹാർ എന്നിവരാണ് മരിച്ചത്.