ETV Bharat / bharat

ന്യൂഡൽഹിയിൽ കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം ; ഒരാളുടെ നില ഗുരുതരം

author img

By ETV Bharat Kerala Team

Published : Mar 21, 2024, 9:36 AM IST

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Building Collapses In Delhi  building collapses Two Dead  Building Collapses in Kabir Nagar  Building Collapses 2 dead 1critical
Building Collapses

ന്യൂഡൽഹി : ഇരുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ന്യൂഡൽഹിയിലെ കബീർ നഗറിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ തൊഴിലാളികളായ അർഷാദ് (30), തൗഹിദ് (20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രെഹാൻ (22) ജിടിബി ആശുപത്രിയിൽ ചികിത്സയിലാണെന്ന് നോർത്ത് ഈസ്‌റ്റ്‌ ഡിസിപി ജോയ് ടിർക്കി പറഞ്ഞു (Building Collapses In Delhi's Kabir Nagar).

പ്രാദേശിക അധികാരികൾക്ക് ഇന്ന് പുലർച്ചെ 2:16 ഓടെയാണ് കെട്ടിടം തകർന്നെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചത്. സംഭവസമയത്ത് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ ആളില്ലായിരുന്നു. മൂന്ന് തൊഴിലാളികളും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ALSO READ:ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ഒരു ഭാഗം തകർന്നുവീണു ; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയെങ്കിലും ജിടിബി ആശുപത്രിയിൽ എത്തിയപ്പോഴേക്കും രണ്ട് തൊഴിലാളികള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന്‍റെ ഉടമ ഷാഹിദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അപകടത്തിൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിസിപി ജോയ് ടിർക്കി പറഞ്ഞു.

അതേസമയം കൊൽക്കത്തയിൽ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ കൊൽക്കത്തയിലെ ഹസാരി മൊല്ല ബഗാനിലായിരുന്നു ദുരന്തമുണ്ടായത്. ഗാർഡൻ റീച്ച്, മെറ്റിയാബ്രൂസില്‍, കെഎംസി വാർഡ് നമ്പർ 134 ലെ കെട്ടിടമായിരുന്നു തകർന്ന് വീണത് (Under-Construction Building Collapses).

അപകടത്തിൽ നാലുപേര്‍ പരിക്കേറ്റ് സര്‍ക്കാര്‍ ആശുപത്രിയായ എസ്എസ്കെഎമ്മില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. മൂന്നുപേര്‍ ഗാര്‍ഡന്‍ റീച്ചിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. മുഹമ്മദ് ഇമ്രാന്‍(27), റിസ്വാന്‍ ആലം(23), അക്‌ബര്‍ അലി(34), മുഹമ്മദ് വാസിത്(19)സാമ ബീഗം (44), ഹസീന ഖാത്തൂണ്‍(55),റംസാന്‍ അലി(60) എന്നിവരാണ് മരിച്ചത്(7 Killed).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.