ഹൈദരാബാദ് : രാജ്യസഭ അംഗത്വത്തിൽ നിന്ന് രാജിവച്ച് കെ കേശ റാവു (കെകെ). കോൺഗ്രസിൽ അംഗത്വം എടുത്തതിനുശേഷമാണ് കെ കേശവ റാവു ഇന്ന് (ജൂലൈ 04) രാജ്യസഭ ചെയർമാനായ ജഗ്‌ദീപ് ധൻകറിന് രാജിക്കത്ത് കൈമാറിയത്. ബുധനാഴ്‌ച (ജൂൺ 03) ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് കാര്യ ചുമതലയുള്ള ദീപദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശ റാവു കോൺഗ്രസിൽ ചേർന്നത്.
ബിആർഎസിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെകെ പാർട്ടി മാറിയതിനെ തുടർന്നാണ് രാജ്യസഭാംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കാൻ തീരുമാനിച്ചത്. കെകെയ്ക്ക് ഉടൻ തന്നെ സുപ്രധാന ചുമതലകൾ നൽകുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. ബിആർഎസിൽ നിന്ന് ഇതുവരെ നിരവധി നേതാക്കൾ കോൺഗ്രസിൽ ചേർന്നെങ്കിലും ആരും ഇതുവരെ രാജിവച്ചിട്ടില്ല. കെകെ മാത്രമാണ് തൻ്റെ സ്ഥാനം രാജിവച്ചത്.
Also Read: ഭീകരതയ്‌ക്കെതിരായ ജമ്മു കശ്‌മീരിൻ്റെ പോരാട്ടം അവസാന ഘട്ടത്തിൽ; നരേന്ദ്ര മോദി രാജ്യസഭയിൽ