ETV Bharat / bharat

മറക്കാനാകുമോ ആ കളര്‍ ടിവി യുഗം? ഇന്ത്യ കീഴടക്കിയ ബിപിഎല്‍ എന്ന മലയാളി ബ്രാൻഡ്, ആരായിരുന്നു ടിപിജി നമ്പ്യാര്‍?

1963ല്‍ അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തു. പാലക്കാടു നിന്നും ആരംഭിച്ച് ബെംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ബിപിഎല്ലിന്‍റെ വളര്‍ച്ച

TPG NAMBIAR  BPL THE MALAYALEE BRAND  BPL COLOR TV  ടിപിജി നമ്പ്യാര്‍
representative image and TPG Nambiar (Etv Bharat, Facebook)
author img

By ETV Bharat Kerala Team

Published : 2 hours ago

പതിറ്റാണ്ടുകളായി ഇലക്ട്രോണിക്‌സ് രംഗത്തെ സ്വാധീനിച്ച ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നിനെ രൂപപ്പെടുത്തിയ പ്രമുഖ വ്യവസായിരുന്നു അന്തരിച്ച ടിപിജി നമ്പ്യാര്‍. പാലക്കാട്ട് ജനിച്ച നമ്പ്യാര്‍ ബിപിഎല്‍ എന്ന ബ്രാൻഡിനെ രാജ്യത്തിന്‍റെ നെറുകയിലെത്തിച്ചു. യുകെയിലും യുഎസിലും നിന്ന് സ്വന്തമാക്കിയ അനുഭവപരിചയവുമായി 1960കളിലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് തിരിയുന്നത്.

ഇതിന്‍റെ ഭാഗമായി 1963ല്‍ അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തു. പാലക്കാടു നിന്നും ആരംഭിച്ച് ബെംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ബിപിഎല്ലിന്‍റെ വളര്‍ച്ച. ആദ്യം പ്രതിരോധ സേനയ്ക്കായി പാനൽ മീറ്ററുകൾ നിർമിച്ച് കമ്പനി ബിസിനസ് ആരംഭിച്ചു.

തുടക്കത്തില്‍ തന്നെ നമ്പ്യാർക്ക് ബിപിഎൽ ഒരു ബ്രാൻഡായി സൃഷ്‌ടിക്കാൻ അതിമോഹമായിരുന്നു. ബ്രിട്ടീഷ് കമ്പനിയുമായുള്ള സംയുക്ത സംരംഭമായിരുന്നു ബിപിഎല്‍. ഭാരത് ഇലക്ട്രോണിക്‌സിന്‍റെ ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ പോലെയുള്ള കൃത്യത അളക്കുന്നതിനുള്ള ഉപകരണങ്ങളായിരുന്നു പ്രാരംഭ ഉല്‍പന്നങ്ങള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആരോഗ്യ സംരക്ഷണ ഉപകരണങ്ങളിൽ നിന്ന് ഉപഭോക്തൃ ഇലക്ട്രോണിക്‌സിലേക്കുള്ള ബിസിനസ് വിപുലീകരണത്തെക്കുറിച്ച് അദ്ദേഹം ശുഭാപ്‌തി വിശ്വാസിയായിരുന്നു. 1982-ലെ ഏഷ്യൻ ഗെയിംസിന് ശേഷം, കളർ ടിവികളും, കാസറ്റ് റെക്കോർഡറുകൾ, റഫ്രിജറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ മറ്റ് ഗാർഹിക ഉപകരണങ്ങള്‍ നിര്‍മിച്ച് ഇന്ത്യയിലെ ഇലകട്രോണിക് വ്യവസായ രംഗത്ത് അദ്ദേഹം വിപ്ലവം സൃഷ്‌ടിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ, ബിപിഎൽ മെഡിക്കൽ ഉപകരണങ്ങളിൽ നിന്ന് സോഫ്റ്റ് എനർജി, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിലേക്ക് വ്യാപിച്ചു. വ്യാവസായിക ലൈസൻസിങ്ങിൽ ഇളവ് വരുത്തി 1980-കളിൽ, BPL ജപ്പാനിലെ സാൻയോ ഇലക്ട്രിക് കമ്പനിയുമായി ഒരു സാങ്കേതിക കൈമാറ്റ കരാറുമായി സഹകരിക്കാൻ തുടങ്ങി. 4,300 കോടി രൂപ വാർഷിക വരുമാനവുമായി ബിപിഎൽ ഇലക്ട്രോണിക് വ്യവസായിക രംഗത്ത് വൻ മുന്നേറ്റം നടത്തി.

സാധാരണക്കാരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച കളര്‍ ടിവിയുടെ ഉദയം

ബിപിഎൽ കളർ ടിവിയുടെ അവതരണമാണ് ഇലകട്രോണിക് വ്യവസായ രംഗത്തെ പൊൻതൂവലായി കാണുന്നത്. 1990കളില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ കളര്‍ ടിവിയെന്ന സ്വപ്‌നം സാക്ഷാല്‍കരിച്ചത് ടിജിപി നമ്പ്യാരുടെ ബിപിഎല്‍ ആയിരുന്നു. 1982-ലെ ഏഷ്യൻ ഗെയിംസിന് പിന്നാലെയാണ് വലിയ സ്‌ക്രീനിലും വിസിആറിലും രാജ്യത്ത് കളര്‍ ടിവി അവതരിപ്പിച്ചത്. അന്ന് ഭൂരിഭാഗം വീടുകളിലും ബിപിഎല്‍ കളര്‍ ടിവിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കളര്‍ ടിവിയിലൂടെ ബിപിഎല്‍ ബ്രാൻഡ് എന്ന സ്വപ്‌നം സഫലമാക്കിയ നമ്പ്യാര്‍ പിന്നീട് റഫ്രിജറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ മറ്റ് ഗാർഹിക ഉപകരണങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ അന്ന് സര്‍വാധിപത്യം പുലര്‍ത്താൻ ബിപിഎല്‍ ബ്രാന്‍ഡിന് കഴിഞ്ഞിരുന്നു. 200 ഓളം ഇലക്ട്രിക് ഉപകരണങ്ങള്‍ അന്ന് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു. അധ്യാപക, സര്‍ക്കാര്‍ ജോലികള്‍ മാത്രം സ്വപ്‌നം കണ്ടിരുന്ന കേരളത്തിലെ ജനതയെ എഞ്ചിനീയറിങ്, ഇലക്ട്രോണിക് ഉള്‍പ്പെടെ സ്വകാര്യ വ്യവസായ മേഖലകളിലെ തൊഴിലുകളിലേക്ക് പ്രാപ്‌തമാക്കിയതില്‍ നമ്പ്യാര്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.

ബിപിഎല്‍ നേരിട്ട വെല്ലുവിളികള്‍

1990കളില്‍ വരെ ഇന്ത്യൻ ഇലക്‌ട്രോണിക്‌സ്‌ നിർമാണരംഗത്ത്‌ അതികായരായിരുന്ന ബിപിഎൽ പിന്നീട്‌ ടെലികമ്യൂണിക്കേഷൻ, മൊബൈൽഫോൺ രംഗത്തേക്കു തിരിഞ്ഞു. ഉദാരവല്‍ക്കരണകാലം മുതല്‍ വിദേശകമ്പനികളുമായി കടുത്ത മത്സരം ബിപിഎല്‍ നേരിട്ടു.

ഇതിനുപിന്നാലെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ രംഗത്തേക്ക് മാത്രമായി ബിപിഎല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1990 കളുടെ അവസാന പകുതി മുതൽ, സാംസങ്, എൽജി തുടങ്ങിയ ദക്ഷിണ കൊറിയൻ കമ്പനി ഇലക്ട്രോണിക് വ്യവസയായ രംഗത്ത് സ്വാധീനം ഉറപ്പിച്ചത് ബിപിഎല്ലിന് തിരിച്ചടിയായി. കുടുംബകലഹവും ആഭ്യന്തര കലഹവും വിദേശ കമ്പനികളുടെ മത്സരയോട്ടവും ബിപിഎല്ലിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

2000 ന്‍റെ തുടക്കത്തിൽ, ലോകമെമ്പാടുമുള്ള മാർക്കറ്റ് ഡൈനാമിക്‌സ് ഒരു സമൂലമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു, "ലോകത്തിന്‍റെ ഫാക്‌ടറി" ആയി ചൈന വിപണി കീഴടക്കി. അത്യാധുനിക ടെക്‌നോളജിയില്‍ ഇന്‍റൽ, ഫിലിപ്‌സ് തുടങ്ങിയ ബ്രാൻഡുകള്‍ അവതരിപ്പിക്കുകയും ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ അടക്കം വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്‌തു. വിപണിയില്‍ പിടിച്ചുനില്‍ക്കാൻ പ്രയാസപ്പെട്ട ബിപിഎല്‍ പിന്നീട് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബിപിഎല്ലിന്‍റെ പരാജയത്തിലേക്ക് നയിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ്. സ്വത്തുകളുമായി ബന്ധപ്പെട്ടുള്ള കുടുംബ കലഹവും, വിദേശ വിപണിയിൽ ബിപിഎല്ലിന്‍റെ ഉപകരണങ്ങള്‍ വെട്ടിക്കുറച്ചതും, മാറുന്ന മാര്‍ക്കറ്റിനെ കുറിച്ച് അറിയാതെ പോയതുമാണ് ബിപിഎല്ലിന്‍റെ വളര്‍ച്ചയെ തടഞ്ഞത്.

ബിപിഎല്ലിന്‍റെ അതിജീവനം

2015-16ൽ ടിപിജി നമ്പ്യാരുടെ മകൻ അജിത് നമ്പ്യാരുടെ നേതൃത്വത്തിൽ ബിപിഎൽ ശക്തമായ തിരിച്ചുവരവ് നടത്തി. നിലവില്‍ അജിത് നമ്പ്യാരാണ് കമ്പനിയുടെ ചെയർമാൻ. എൽഇ‍ഡി ടിവി, റഫ്രിജറേറ്റർ, എ.സി, മിക്‌സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ, ബ്ലൂടൂത്ത് നെക്ക്ബാൻഡ്, ഫാനുകൾ, ഹോം തിയേറ്റർ, വയർലെസ് ഹെഡ്സെറ്റുകൾ തുടങ്ങിയ ഉൽപന്നങ്ങളിലാണ് ബിപിഎൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ ടെലികോം, മെഡിക്കൽ ഉൽപന്നങ്ങൾ, പ്രിന്‍റഡ് സർക്യൂട്ട് ബോർഡ് നിർമാണ മേഖലയിലും ബിപിഎല്‍ സാന്നിധ്യമുണ്ട്.

2023-24ൽ, ബിപിഎൽ 13.40 കോടി രൂപ മൊത്ത ലാഭവും 71.93 കോടി രൂപ വിറ്റുവരവും റിപ്പോർട്ട് ചെയ്‌തു, മുൻ സാമ്പത്തിക വർഷത്തെ ലാഭത്തിൽ 5.05 കോടി രൂപയും വിറ്റുവരവിൽ 62.10 കോടി രൂപയും ആയിരുന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും വ്യാപാരം നടത്തുന്ന കമ്പനിയായി ബിപിഎല്ലിനെ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.

നിലവിൽ 530 കോടി രൂപയാണ് ബിപിഎല്ലിന്‍റെ മൊത്തം വിപണി മൂല്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിപിഎൽ 460 ശതമാനം നേട്ടമുണ്ടാക്കി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം മാത്രം കമ്പനിയുടെ ഓഹരികൾ 30 ശതമാനം വർധന കൈവരിച്ചു.

Read Also: പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി; വർധിച്ചത് 61.50 രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.