ETV Bharat / bharat

അത് ബോംബ് സ്‌ഫോടനം തന്നെ, മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങൾക്ക്‌ ഉത്തരം നല്‍കണം; ബെംഗളൂരു കഫേ സ്‌ഫോടനത്തില്‍ തേജസ്വി സൂര്യ

author img

By ETV Bharat Kerala Team

Published : Mar 1, 2024, 7:12 PM IST

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം, ബോംബ് സ്‌ഫോടനത്തിൻ്റെ വ്യക്തമായ കേസാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ അവകാശപ്പെട്ടു.

Bengaluru Cafe Explosion  BJP MP Tejasvi Surya  Rameshwaram Cafe Bomb Blast  രാമേശ്വരം കഫേ ബോംബ് സ്‌ഫോടനം  ബിജെപി എംപി തേജസ്വി സൂര്യ
Bengaluru Cafe Explosion

ബെംഗളൂരു (കർണാടക) : കുന്ദലഹള്ളി രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം ബോംബ് സ്‌ഫോടനത്തിന്‍റെ വ്യക്തമായ കേസാണെന്ന്‌ ബിജെപി എംപി തേജസ്വി സൂര്യ. മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങൾക്ക്‌ ഉത്തരം നല്‍കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയില്‍ ഇന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

'രാമേശ്വരം കഫേ സ്ഥാപകൻ ശ്രീ നാഗരാജുമായി റെസ്റ്റോറന്‍റിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സംസാരിച്ചു. സ്‌ഫോടനം ഉണ്ടായത് സിലിണ്ടർ പൊട്ടിത്തെറിച്ചല്ലെന്നും ഒരു ഉപഭോക്താവ് ഉപേക്ഷിച്ച ബാഗില്‍ നിന്നാണെന്നും അറിഞ്ഞു. അവരുടെ ജീവനക്കാരില്‍ ഒരാള്‍ക്കും പരിക്കേറ്റു. ഇത് ബോംബ് സ്‌ഫോടനമാണെന്നും ബെംഗളുരു മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്ന് വ്യക്തമായ ഉത്തരം ആവശ്യപ്പെടുന്നതായും ലോക്‌സഭയിൽ ബെംഗളൂരു സൗത്ത് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൂര്യ എക്‌സില്‍ കുറിച്ചു.

പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ബെംഗളൂരു പൊലീസിന്‍റെ ഒരു സംഘം സംഭവസ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘവും കഫേ സന്ദർശിക്കാൻ സാധ്യതയുണ്ട്. സൂര്യയുടെ അവകാശവാദങ്ങളോട് കർണാടക സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.