ETV Bharat / bharat

അഴിമതിയാരോപണം; ഹനുമാൻ ചാലിസയും ഭജനയും പാടി കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ കിടന്നുറങ്ങി പ്രതിപക്ഷ പ്രതിഷേധം - BJP MLAs slept inside the assembly

author img

By ETV Bharat Kerala Team

Published : Jul 25, 2024, 1:11 PM IST

വാൽമീകി വികസന കോർപറേഷൻ, MUDA അഴിമതി തുടങ്ങിയവയിൽ ചർച്ചകൾ സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സഭയിൽ എംഎൽഎമാർ ധര്‍ണ നടത്തിയത്.

KARNATAKA ASSEMBLY  ബിജെപി ജെഡിഎസ് എംഎൽഎ  MUDA  അഴിമതിയാരോപണം
ബി.ജെ.പി, ജെഡിഎസ് എം.എൽ.എമാർ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധിക്കുന്നു (ETV Bharat)

ബെംഗളൂരു : ബിജെപി, ജെഡിഎസ് എംഎൽഎമാർ ധര്‍ണക്കിടെ കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ കിടന്നുറങ്ങി. വാൽമീകി വികസന കോർപറേഷൻ, MUDA അഴിമതി തുടങ്ങിയവയിൽ ചർച്ചകൾ സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സഭയിൽ എംഎൽഎമാർ ധര്‍ണ നടത്തിയത്. ഉറങ്ങുന്നതിന് മുമ്പ് എംഎൽഎമാർ ഒന്നിച്ചിരുന്ന് ഹനുമാൻ ചാലിസയും ഭജനയും പാടി.

കുംഭകോണം ചർച്ച ചെയ്യാനുള്ള പ്രമേയം ബിജെപി അംഗങ്ങൾ ബുധനാഴ്‌ച സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌പീക്കർ അത് തള്ളി. ഇതിൽ രോഷാകുലരായ പ്രതിപക്ഷാംഗങ്ങൾ സർക്കാരിനും സ്‌പീക്കർക്കും എതിരെ പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടർന്ന് സ്‌പീക്കർ സഭാനടപടികൾ നിർത്തിവയ്‌ക്കുകയും പ്രതിപക്ഷം രാത്രി നീണ്ട പ്രതിഷേധം സംഘടിപ്പിക്കുകയും ചെതു. പ്രതിപക്ഷ നേതാവ് ആർ അശോക്, ബിജെപി കർണാടക അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, ചളവടി നാരായണസ്വാമി എന്നിവർ ഉൾപ്പെടെയുള്ള ബിജെപി, ജെഡിഎസ് എംഎൽഎമാർ സമരത്തിൽ പങ്കെടുത്തു.

നിയമസഭ സെക്രട്ടറി എംകെ വിശാലാക്ഷി അംഗങ്ങൾക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം ‍അവതരിപ്പിച്ചപ്പോള്‍ അഴിമതിയുടെ പണം കൊണ്ട് തങ്ങൾ ഭക്ഷണം കഴിക്കില്ലെന്ന രോഷം ആർ അശോക് പ്രകടിപ്പിച്ചു. തുടർന്ന് എല്ലാ എംഎൽഎമാരും രാത്രി മുഴുവൻ സഭയിൽ ചെലവഴിച്ചു.

Also Read: ഓണ്‍ലൈനിലെ ചൈല്‍ഡ് പോണോഗ്രഫി; കാണുന്നത് കുറ്റകരമല്ലെന്ന വിധി തിരുത്തി കര്‍ണാടക ഹൈക്കോടതി - HC Verdict Child Pornograph

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.