ETV Bharat / bharat

കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് രാഹുൽ ഗാന്ധിയുടെ പ്രിയ സ്ഥലമായ തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങള്‍; പരിഹസിച്ച് ബിജെപി - BJP jibes Congress on Manifesto

പ്രകടന പത്രികയില്‍ പരിസ്ഥിതി സംബന്ധിച്ച പരാമര്‍ശമുള്ള ഭാഗത്ത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്‌ലൻഡിൽ നിന്നുള്ള ചിത്രമാണ് നൽകിയിരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.

BJP JIBES CONGRESS  CONGRESS MANIFESTO  കോൺഗ്രസ് പ്രകടന പത്രിക  രാഹുല്‍ ഗാന്ധി
BJP JIBES CONGRESs
author img

By ETV Bharat Kerala Team

Published : Apr 6, 2024, 6:49 PM IST

ന്യൂഡൽഹി: കോൺഗ്രസ് പ്രകടന പത്രികയിൽ രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്‌ലൻഡിൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള ചിത്രങ്ങളാണുള്ളതെന്ന് ബിജെപിയുടെ പരിഹാസം. ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് രംഗത്ത് വന്നത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക വെള്ളിയാഴ്‌ചയാണ് കോൺഗ്രസ് പുറത്തിറക്കിയത്. പരിസ്ഥിതി വിഭാഗത്തിന് കീഴിൽ രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്‌ലൻഡിൽ നിന്നുള്ള ചിത്രമാണ് നൽകിയിരിക്കുന്നത്. ആരാണ് ഇതെല്ലാം പ്രകടന പത്രികയിൽ ഇടുന്നതെന്ന് ത്രിവേദി ചോദിച്ചു.

'കോൺഗ്രസ് പ്രകടനപത്രികയിൽ വാട്ടര്‍ മാനേജ്മെന്‍റിന്‍റെ ചിത്രമുണ്ട്. ഈ ചിത്രം ന്യൂയോർക്കിലെ ബഫല്ലോ നദിയുടെതാണ്. 'ബഫല്ലോ'യെ ഹിന്ദിയിൽ ഭായിൻസ് എന്നാണ് വിളിക്കുന്നത്. ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുണ്ട്: 'അകൽ ബഡി യാ ഭായിൻസ്?' (ജ്ഞാനമാണോ വലുത് അതോ എരുമയാണോ?)'-ത്രിവേദി പരിഹസിച്ചു.

'ഈ സാഹചര്യത്തിലും ആരും വിവേകം കാണിച്ചതായി ഞാൻ കരുതുന്നില്ല. അവരുടെ സോഷ്യൽ മീഡിയ ചെയർപേഴ്‌സന്‍റെ ട്വിറ്ററിൽ നിന്ന് ആരാണ് ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്താൻ പോലും അവർക്ക് ഇത്‌വരെ കഴിഞ്ഞിട്ടില്ല. പക്ഷേ ആരാണ് അവർക്ക് ഈ ചിത്രം അയച്ചത്?'- ത്രിവേദി ചോദിച്ചു.

'യുവ ന്യായ്', 'നാരി ന്യായ്', 'കിസാൻ ന്യായ്', 'ശ്രമിക് ന്യായ്', 'ഹിസ്സാദാരി ന്യായ്' എന്നിങ്ങനെ 'പാഞ്ച് ന്യായ്' അഥവാ നീതിയുടെ അഞ്ച് ഉറപ്പുകളാണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ വിവിധ ജാതികളുടെയും ഉപജാതികളുടെയും സാമൂഹിക-സാമ്പത്തിക നിലവാരം കണക്കാക്കുന്നതിനായി രാജ്യ വ്യാപകമായി സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തുമെന്നും, സംവരണത്തിന് 50 ശതമാനം പരിധി ഉയർത്തുന്നതിനുള്ള ഭരണഘടന ഭേദഗതി പാസാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിൽ പറയുന്നുണ്ട്.

കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) മാർച്ചിൽ യോഗം ചേര്‍ന്നാണ് പ്രകടന പത്രിക അന്തിമമാക്കിയത്. ഏപ്രിൽ 19ന് ആരംഭിക്കുന്ന 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ജൂൺ 1ന് ആണ് വോട്ടെടുപ്പ് അവസാനിക്കുക. തെരഞ്ഞെടുപ്പ് ഫലം ജൂൺ 4ന് പ്രഖ്യാപിക്കും.

Also Read : 'കശ്‌മീരിൽ അവര്‍ എറിഞ്ഞ കല്ലുകള്‍ ശേഖരിച്ച് മോദി വികസിത് ജമ്മു കശ്‌മീർ നിർമിക്കുന്നു': ആത്മപ്രശംസയുമായി മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.