ETV Bharat / bharat

ഒരു എംഎല്‍എയ്‌ക്ക് 50 കോടി; എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് സിദ്ധരാമയ്യ - BJP IS TRYING OPERATION KAMALA

author img

By ETV Bharat Kerala Team

Published : Mar 22, 2024, 9:00 PM IST

ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശക്തമായ നീക്കം നടത്തുന്നുവെന്നും പരാജയഭീതി മൂലം എതിര്‍കക്ഷികളെ പലവിധത്തില്‍ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

OFFERING RS 50 CRORE  CONGRESS MLAS  OPERATION KAMALA  SIDDARAMAIAH
BJP is still offering Rs 50 crore to Congress MLAs: CM Siddaramaiah alleges

ബെംഗളുരു: ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ബിജെപി സംസ്ഥാനത്ത് ഇപ്പോഴും ഓപ്പറേഷന്‍ കമലയ്ക്ക് ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി അന്‍പത് കോടി വീതം വാഗ്‌ദാനം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു( BJP is still trying to do Operation Kamala).

കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയ നടപടിയെക്കുറിച്ചും കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഓഫീസില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു. ബിജെപി അക്കൗണ്ടുകള്‍ എന്ത് കൊണ്ട് കണ്ടുകെട്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയില്‍ ആരും അനധികൃതമായി പണം സമ്പാദിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയാണ് സംസ്ഥാനത്ത് ആദ്യമായി ഓപ്പറേഷന്‍ കമലയ്ക്ക് തുടക്കമിട്ടത്. ഇപ്പോഴും അവരിത് തുടരുന്നു. ഇപ്പോഴും ഞങ്ങളുടെ എംഎല്‍എമാര്‍ക്ക് അവര്‍ അന്‍പത് കോടി വാഗ്‌ദാനം ചെയ്യുന്നു. ഇതേക്കുറിച്ചൊന്നും താനിപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ എംഎല്‍എമാരെ ഇവര്‍ രാജിക്ക് പ്രേരിപ്പിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് തങ്ങള്‍ വഹിക്കാമെന്ന വാഗ്‌ദാനവും ബിജെപിയില്‍ നിന്നുണ്ടെന്നും സിദ്ധരാമയ്യ ആരോപിച്ചു

ബിജെപി ജനാധിപത്യ സംവിധാനം പാടെ തകര്‍ക്കുകയാണ്. ജനങ്ങളോട് വികാരനിര്‍ഭരമായി സംസാരിച്ച് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. ജനാധിപത്യം ഭീഷണിയിലാകുമ്പോള്‍ ജനങ്ങള്‍ വെറുതെ വിടില്ല. അവര്‍ നല്ല പാഠം പഠിപ്പിക്കും. ഇക്കുറി ബിജെപി പാഠം പഠിക്കുക തന്നെ ചെയ്യും. കര്‍ണാടകയില്‍ കോൺഗ്രസിന് 20 സീറ്റെങ്കിലും കിട്ടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ കണ്ടുകെട്ടിയ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു.

ബിജെപിക്കും ആര്‍എസ്എസിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല. അവര്‍ അവരുടെ സ്വഭാവത്തിലൂടെ അവരുടെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണ്. ഭരണഘടന മാറ്റണമെന്ന് അവര്‍ പലവട്ടം ആവശ്യപ്പെട്ടു. മോദി ഇത് മറ്റുള്ളവരില്‍ കൂടി ആവശ്യപ്പെടുന്നു. അവര്‍ക്ക് ഏകാധിപത്യത്തിലാണ് വിശ്വാസം. എല്ലാ തെരഞ്ഞെടുപ്പും സ്വതന്ത്രവും സുതാര്യവും ആയിരിക്കണം. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും തുല്യാവസരം നല്‍കണം. രാഷ്‌ട്രീയ കക്ഷികള്‍ക്ക് ജനങ്ങളില്‍ നിന്നാണ് പണം കിട്ടുന്നത്. ഈ പണം രാഷ്‌ട്രീയകക്ഷികളുടെ അല്ല. ഇത് ജനങ്ങളുടെ പണമാണ്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയത് ശരിയായില്ല.

അവര്‍ക്ക് പരാജയ ഭീതി തുടങ്ങിക്കഴിഞ്ഞു. ചെറിയ കാര്യത്തിന് അവര്‍ മുഴുവന്‍ അക്കൗണ്ടുകളും കണ്ട് കെട്ടിയിരിക്കുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തടയാനാണ് ഇത്തരം നീക്കങ്ങള്‍. ഇത് വളരെ ഹീനമായ നടപടിയാണ്. ജനാധിപത്യ വിരുദ്ധവും. ബിജെപിക്ക് മനുസ്‌മൃതിയിലാണ് വിശ്വാസം. കൂടിയവരും കുറഞ്ഞവരുമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അസമത്വവും നിരക്ഷരതയും ദാരിദ്ര്യവും ഉണ്ടെങ്കില്‍ അവരെ ചൂഷണം ചെയ്യാനാകുമെന്ന് ഇവര്‍ കരുതുന്നു. പരാജയ ഭീതി മൂലം അവര്‍ മറ്റൊരു രാഷ്‌ട്രീയ കക്ഷിയെ തളര്‍ത്താന്‍ ശ്രമിക്കുന്നു.

കെപിസിസി ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും തങ്ങളുടെ പക്കല്‍ പണമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കാനും പണമില്ലെന്ന് ശിവകുമാർ വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പ് വേളയിലെ അംഗത്വ വിതരണത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് 90 കോടി രൂപ ശേഖരിച്ചിരുന്നു. ഈ പണം എഐസിസിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ രണ്ട് ലക്ഷം വീതം സ്ഥാനാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ചു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ശേഖരിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വേണ്ടെന്നാണ് എഐസിസിയുടെ നിര്‍ദ്ദേശം. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും 25000 രൂപ വീതം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് എഐസിസിയുടെ മുഴുവന്‍ അക്കൗണ്ടുകളും ബിജെപി മരവിപ്പിച്ചിരിക്കുന്നത്.

കോടതിയില്‍ പോയാലും തങ്ങള്‍ക്ക് നീതി കിട്ടില്ല. തങ്ങള്‍ വ്യവസായികളല്ല. കൂടുതല്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുമില്ല. പതിനൊന്ന് ശതമാനം മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയത്. അതേസമയം ബിജെപിക്ക് 52ശതമാനം ഫണ്ട് കിട്ടിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വാജ്പേയ് ഇന്ത്യ തിളങ്ങുന്നു എന്ന പേരില്‍ പ്രചാരണം നടത്തി. ഇപ്പോള്‍ പരാജയഭീതിയില്‍ ഇവര്‍ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നു. ഇവര്‍ ഗവര്‍ണറെ രാജി വയ്‌പിച്ച് തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കുന്നു. ഇതിനെയെല്ലാം തങ്ങള്‍ അപലപിക്കുന്നു.

Also Read: മോദി കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കുന്നു; ബാങ്ക് അക്കൗണ്ടുകള്‍ തിരികെ നല്‍കണമെന്ന് സോണിയ ഗാന്ധി - Congress Bank Account Freeze

ബിജെപി സര്‍ക്കാര്‍ ഭരണഘടനയെ ഇല്ലാതാക്കിയിരിക്കുന്നുവെന്നാണ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞത്. ജനാധിപത്യത്തെ കൊലപ്പെടുത്തി. ഹിറ്റ്ലറുടേതിന് സമാനമാണ് മോദിയുടെ ഏകാധിപത്യം. രാജ്യത്തെ ജനാധിപത്യം ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. സാധാരണക്കാരന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. സര്‍ക്കാര്‍ നിങ്ങളുടെ വേതനവും അക്കൗണ്ടുകളും മരവിപ്പിച്ചാല്‍ എന്ത് ചെയ്യും. ഇതാണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനോട് ചെയ്യുന്നത്. മോദി സര്‍ക്കാര്‍ 11 കോണ്‍ഗ്രസ് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.