ETV Bharat / bharat

ദീദിയുടെ ഭാഷ ശുദ്ധമാകണം; മമത ബാനർജിക്കെതിരെ ബിജെപിയുടെ വേറിട്ട പ്രതിഷേധം

മമത ബാനർജിക്കെതിരെ തേൻ പ്രതിഷേധവുമായി ബിജെപി. വേറിട്ട പ്രതിഷേധം മമതയുടെ മോശം ഭാഷ തെളിഞ്ഞ് മധുരതരമാകാന്‍.

BJP vs TMC  Mamata vs Modi  BJP feeds honey to Mamata  മമത ബാനർജി
BJP feeds honey to Mamata Banerjees photo
author img

By ETV Bharat Kerala Team

Published : Feb 4, 2024, 10:32 PM IST

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ബിജെപി. മമതയുടെ മോശം ഭാഷ തെളിഞ്ഞ് മധുരതരമാകാൻ പ്രതീകാത്മകമായി തേൻ നൽകിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. കൊൽക്കത്തയിൽ നടന്ന റാലിയിൽ മമതയുടെ ഫോട്ടോയിലേക്ക് പ്രവർത്തകർ തേൻ ഒഴിച്ചുനൽകി (BJP Feeds Honey to Mamata Banerjees Photo).

മോശം പദപ്രയോഗങ്ങൾ നടത്തുന്നതിലൂടെ മമത ബംഗാളി ഭാഷയെത്തന്നെ അപമാനിക്കുന്നതായി പ്രതിഷേധിച്ച പ്രവർത്തകർ കുറ്റപ്പെടുത്തി. ബംഗാളി ഭാഷയുടെ സമ്പന്നത എടുത്തുകാട്ടാൻ പത്തൊൻപതാം നൂറ്റാണ്ടിൽ ഈശ്വരചന്ദ്ര വിദ്യാസാഗർ എഴുതിയ 'ബർണപരിചയ' എന്ന കൃതിയുടെ കോപ്പികളും പ്രതിഷേധക്കാർ കയ്യിൽ കരുതിയിരുന്നു.

പശ്ചിമ ബംഗാളിന് നൽകാനുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മമത ബാനര്‍ജി ഒരു ധർണ നടത്തിയിരുന്നു. ധർണയ്‌ക്കിടെ മമത പ്രധാനമന്ത്രിക്കെതിരെ നിന്ദ്യമായ വാക്ക് ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

"മോദിജിയെപ്പോലെ ആദരണീയനായ ഒരു നേതാവിനെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സംസാരിച്ച രീതിയെ ഞങ്ങൾ അപലപിക്കുന്നു. ഇത് ബംഗാളിൻ്റെ സംസ്‌കാരത്തിനും നമ്മുടെ പൈതൃകത്തിനും എതിരാണ്" യുവമോര്‍ച്ച നേതാവ് ഇന്ദ്രൻ ഖാൻ പറഞ്ഞു.

അതേസമയം ബിജെപിയാണ് മമത ബാനർജിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി അപമാനിക്കുന്നതെന്ന് തൃണമൂൽ തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മറ്റ് ബിജെപി നേതാക്കളും മമതയെപ്പറ്റി അപകീർത്തികരമായ രീതിയിലാണ് സംസാരിക്കുന്നുവെന്ന് തൃണമൂല്‍ വക്താവ് കുനാൽ ഘോഷ് കുറ്റപ്പെടുത്തി.

Also Read: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി പൂശാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമത ബാനർജി

രാഷ്ട്രീയ എതിരാളികളോട് മമത എല്ലായ്‌പ്പോഴും ബഹുമാനത്തോടെ പെരുമാറുമ്പോൾ, സുവേന്ദു അധികാരിയെപ്പോലുള്ള ബിജെപി നേതാക്കൾ അവരെ 'കള്ളി' എന്നാണ് വിളിക്കുന്നതെന്നും, കോൺഗ്രസ് പോലുള്ള മറ്റ് ബിജെപി ഇതര പാർട്ടികളുടെ ദേശീയ നേതാക്കളെ അവഹേളിക്കുന്ന വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും കുനാൽ ഘോഷ് പറഞ്ഞു. അത്തരം പ്രയോഗങ്ങൾക്ക് അവർ ആദ്യം മാപ്പ് പറയട്ടെ. ബിജെപിക്ക് ആത്മപരിശോധന ആവശ്യമാണെന്നും ഘോഷ് ഊന്നിപ്പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.