ETV Bharat / bharat

ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന് ആരോപണം, ലോക്‌സഭയില്‍ ഡിഎംകെ- ബിജെപി വാക്പോര്

author img

By ETV Bharat Kerala Team

Published : Feb 6, 2024, 3:01 PM IST

ഡിഎംകെ എംപി ടി ആര്‍ ബാലു ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.

BJP DMK Quarrel  ലോക്‌സഭ  ബിജെപി ഡിഎംകെ വാക്‌പോര്  L Murugan TR Baalu Lok Sabha
TR Baalu and L Murugan

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എല്‍ മുരുകനെതിരെ (L Murugan) ഡിഎംകെ എംപി ടിആര്‍ ബാലു (TR Baalu) നടത്തിയ പാരാമര്‍ശത്തെ ചൊല്ലി ലോക്‌സഭയില്‍ ബിജെപി -ഡിഎംകെ വാക്‌പോര്. ദലിത് വിഭാഗത്തെ അധിക്ഷേപിച്ചതിന് ഡിഎംകെ നേതാവ് മാപ്പ് പറയണമെന്ന് ഭരണകക്ഷിയായ ബിജെപിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു (BJP DMK Quarrel In Lok Sabha). പ്രതിഷേധത്തെ തുടര്‍ന്ന് സ്‌പീക്കര്‍ ഓം ബിര്‍ള പരാമര്‍ശം രേഖകളില്‍ നിന്നും നീക്കി.

ചോദ്യോത്തരവേളയ്‌ക്കിടെയാണ് സംഭവം ലോക്‌സഭയില്‍ അരങ്ങേറിയത്. തമിഴ്‌നാടിനായുള്ള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു സഭയില്‍ ചര്‍ച്ച ചെയ്‌തിരുന്നത്. ഈ വിഷയത്തിലായിരുന്നു ടിആര്‍ ബാലു എം പി ചോദ്യം ഉന്നയിച്ചത്.

പിന്നാലെ, എം പി അപ്രസക്തമായ ചോദ്യമാണ് സഭയില്‍ ഉന്നയിച്ചതെന്ന് കേന്ദ്രസഹമന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. ഈ സമയത്താണ് കേന്ദ്രമന്ത്രിക്കെതിരായ പരാമര്‍ശം ഡിഎംകെ നേതാവ് നടത്തിയത്. പിന്നാലെ പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി അർജുൻ റാം മേഘ്‌വാൾ, മറ്റ് ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ ബാലുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഡിഎംകെ നേതാവ് ദലിത് വിഭാഗത്തെ മുഴുവന്‍ അധിക്ഷേപിച്ചുവെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡിഎംകെ എം പി പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ ടിആര്‍ ബാലു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധം തുടരുകയായിരുന്നു.

Also Read : കേന്ദ്ര അവഗണനയില്‍ കർണാടകയ്ക്കും പ്രതിഷേധം, ബിജെപി കേന്ദ്രമന്ത്രിമാരുടെയും പിന്തുണ തേടി സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.