ETV Bharat / bharat

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു, മനംനൊന്ത് ബൈക്ക് യാത്രികന്‍റെ ആത്‌മഹത്യ - ആത്‌മഹത്യ

ജീവനൊടുക്കിയത് ഹെരവനാട് സ്വദേശി എച്ച് ഡി തമ്മയ്യ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച തമ്മയ്യയും വിദ്യാര്‍ഥിയായ ധനാല്‍ സുബ്ബയ്യയും സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ധനാല്‍ പിന്നീട് മരിച്ചു.

Bike rider suicide  Madikeri Karnataka  Madikeri chain gate accident  ആത്‌മഹത്യ  മടിക്കേരി ബൈക്ക് അപകടം
bike-rider-committed-suicide-after-youth-dies-in-a-road-accident
author img

By ETV Bharat Kerala Team

Published : Feb 14, 2024, 6:42 AM IST

കുടക് (കര്‍ണാടക) : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതില്‍ മനംനൊന്ത് ബൈക്ക് യാത്രികന്‍ ജീവനൊടുക്കി (Bike rider committed suicide after youth dies in a road accident). മടിക്കേരി ഹെരവനാട് സ്വദേശി എച്ച് ഡി തമ്മയ്യയാണ് ആത്‌മഹത്യ ചെയ്‌തത്. ഹല്ലേരി കണ്ടനക്കൊല്ലി സ്വദേശിയായ ധനാല്‍ സുബ്ബയ്യയാണ് അപകടത്തില്‍ മരിച്ചത്.

വെള്ളിയാഴ്‌ച (ഫെബ്രുവരി 9) മടിക്കേരി ചെയിന്‍ ഗേറ്റിന് സമീപമാണ് ബൈക്ക് അപകടം നടന്നത് (Madikeri chain gate accident). തമ്മയ്യയും ധനാലും സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പരസ്‌പരം കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ റോഡില്‍ വീണ ധനാലിന് മുകളിലൂടെ ലോറി പാഞ്ഞുകയറി.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച (ഫെബ്രുവരി 12) പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി. ധനാലിന്‍റെ മരണ വിവരം അറിഞ്ഞതോടെ തമ്മയ്യ ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ മടിക്കേരി റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ഫീല്‍ഡ് മാര്‍ഷല്‍ കാര്യപ്പ കൊളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അപകടത്തില്‍ മരിച്ച ധനാല്‍ സുബ്ബയ്യ.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.