ലക്‌നൗ: പൊലീസ് ഇൻസ്‌പെക്‌ടറുടെ മകളുടെ പേഴ്‌സ് തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസ് കമ്മീഷണർ ഇടപെട്ട് സ്‌റ്റേഷൻ ഓഫിസറെയും പൊലീസ് ഔട്ട്‌പോസ്‌റ്റ് ഇൻ ചാർജ്ജിനെയും സസ്‌പെൻഡ് ചെയ്‌തു. വികാസ്‌നഗർ എസ്ഒ വിപിൻ സിങ്, ഔട്ട്‌പോസ്‌റ്റ് ഇൻചാർജ് അക്ഷയ് കുമാർ എന്നിവരെയാണ് തിങ്കളാഴ്‌ച (ഡിസംബര്‍ 02) രാത്രി സസ്‌പെൻഡ് ചെയ്‌തത്.
ബൽറാംപൂർ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഓംപ്രകാശ് ചൗഹാൻ്റെ മകൾ റീന ചൗഹാന്‍റെ പേഴ്‌സ് ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. വികാസ് നഗറിലെ സ്‌കൂളിലേക്ക് ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നു പോകുന്നതിനിടയിലാണ് രണ്ട് പേര്‍ പേഴ്‌സ് തട്ടിയെടുക്കുന്നത്. പേഴ്‌സ് തിരിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റോഡിൽ വീണ് കൈകൾക്കും കാലുകൾക്കും പരിക്കേറ്റതായി റീന ചൗഹാന്‍ പറഞ്ഞു. നവംബർ 29ന് സഞ്ജീവനി വാതികയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ല. ഇത് കുറ്റവാളികളെ പിടികൂടുന്നത് ദുഷ്‌കരമാക്കി. അതേസമയം കുറ്റവാളികളെ പിടികൂടാൻ പൊലീസ് കമ്മീഷണർ നാല് ടീമുകളെ രൂപീകരിച്ചു.