പട്‌ന: ജെഹനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്. ഇന്ന് (ഓഗസ്‌റ്റ് 12) പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക പൂജ നടക്കുന്ന സമയത്ത് പെട്ടെന്ന് തിരക്ക് വർധിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവ സ്ഥലം നിരീക്ഷിച്ച് വരികയാണെന്നും, ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജെഹാനാബാദ് ഡിഎം അലങ്കൃത പാണ്ഡെ അറിയിച്ചു. ഡിഎമ്മും എസ്‌പിയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് എസ്എച്ച്ഒ ദിവാകർ കുമാർ വിശ്വകർമ പറഞ്ഞു. തിരക്കിൽ പെട്ട് ഏഴ് പേർ മരിച്ചിരുന്നുവെന്നും ഞങ്ങൾ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ട് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ജെഹാനാബാദ് എസ്‌ഡിഒ വികാസ് കുമാർ ദുഃഖം രേഖപ്പെടുത്തി. "ഇത് ദുഃഖകരമായ സംഭവമാണ്. ക്ഷേത്രത്തിലെ എല്ലാ ക്രമീകരണങ്ങളും കർശനമായിരുന്നു. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും, തുടർന്ന് ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ഒഴുക്ക് കണ്ടുനിൽക്കവേ കൈവരി തകർന്ന് പുഴയിൽവീണു; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം