അസം : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരെപ്പോലെ ചിലർ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുധനാഴ്‌ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇത് ആരോപിച്ചത്.
'അസം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തന്നോട് ഒരുപാട് വെറുപ്പുണ്ട്. ഞങ്ങളുടെ പോരാട്ടം അവർക്കെതിരെയല്ല, മറിച്ച് അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷത്തിനെതിരെയാണ്' - രാഹുല്‍ പറഞ്ഞു. ക്രമസമാധാനം തകർത്തെന്നാരോപിച്ച് അസമിൽ തനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
-
असम के मुख्यमंत्री दिनभर नफरत और डर फैलाते हैं।
— Congress (@INCIndia) January 24, 2024 " class="align-text-top noRightClick twitterSection" data="
ये देश का सबसे भ्रष्ट मुख्यमंत्री है। टीवी-मीडिया वही दिखाता है, जो असम के मुख्यमंत्री चाहते हैं।
असम को असम का मुख्यमंत्री नहीं चला रहा, उसका रिमोट कंट्रोल अमित शाह के पास है।
: @RahulGandhi जी
📍 असम pic.twitter.com/RJ8WMHWAj4
">असम के मुख्यमंत्री दिनभर नफरत और डर फैलाते हैं।
— Congress (@INCIndia) January 24, 2024
ये देश का सबसे भ्रष्ट मुख्यमंत्री है। टीवी-मीडिया वही दिखाता है, जो असम के मुख्यमंत्री चाहते हैं।
असम को असम का मुख्यमंत्री नहीं चला रहा, उसका रिमोट कंट्रोल अमित शाह के पास है।
: @RahulGandhi जी
📍 असम pic.twitter.com/RJ8WMHWAj4असम के मुख्यमंत्री दिनभर नफरत और डर फैलाते हैं।
— Congress (@INCIndia) January 24, 2024
ये देश का सबसे भ्रष्ट मुख्यमंत्री है। टीवी-मीडिया वही दिखाता है, जो असम के मुख्यमंत्री चाहते हैं।
असम को असम का मुख्यमंत्री नहीं चला रहा, उसका रिमोट कंट्रोल अमित शाह के पास है।
: @RahulGandhi जी
📍 असम pic.twitter.com/RJ8WMHWAj4
'ദേഷ്യത്തിന്‍റെ മറവില്‍ ബിജെപി നേതാക്കൾക്ക് അനുഭവപ്പെടുന്നത് ഭയമാണ്, എന്നാല്‍ ഭയപ്പെടേണ്ടെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു' - രാഹുല്‍ പറഞ്ഞു. ബിജെപി - ആർഎസ്എസ് കൂട്ടുകെട്ട് സമൂഹത്തെ വിഭജിക്കുകയാണ്, അവര്‍ അധിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
യാത്ര തുടങ്ങിയപ്പോൾ താൻ ലക്ഷക്കണക്കിന് ആളുകളോട് സംസാരിച്ചു. അവർക്ക് സമാധാനം വേണം. വെറുപ്പും ദേഷ്യവുമെല്ലാം സ്‌നേഹവും സമാധാനവും കൊണ്ട് മാത്രമേ മാറ്റാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.