ന്യൂഡൽഹി: 107 വ്യാജ അഭിഭാഷകരുടെ പേരുകൾ നീക്കം ചെയ്‌ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). 2019 മുതൽ 2024 ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഡൽഹിയിൽ എൻറോൾ ചെയ്‌ത വ്യാജ അഭിഭാഷകരുടെ പേരുകളാണ് നീക്കം ചെയ്‌തത്. പ്രൊഫഷണലിസം നിലനിർത്തുന്നതിൻ്റെ ഭാഗമായാണിത്.
വ്യാജ അഭിഭാഷകരെയും ലീഗൽ പ്രാക്‌ടീസിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും ഉന്മൂലനം ചെയ്യുന്നതാണ് ഈ നടപടിയിലൂടെ നടപ്പിലാക്കുന്നത്. ഇതിലൂടെ പൊതുജനങ്ങളിൽ നിയമവ്യവസ്ഥയിലുളള വിശ്വാസം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ബിസിഐ പ്രസ്‌താവനയിൽ അറിയിച്ചു. ഡൽഹിയിൽ നിന്ന് മാത്രം 107 വ്യാജ അഭിഭാഷകരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ബിസിഐ സെക്രട്ടറി ശ്രീമൻ്റോ സെൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019നും 2023 ജൂൺ 23നും ഇടയിൽ ആയിരക്കണക്കിന് വ്യാജ അഭിഭാഷകരെ സമഗ്രമായ അന്വേഷണത്തിന് ശേഷം നീക്കംചെയ്‌തിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവര്‍ക്കും എൻറോൾമെൻ്റ് സമയത്ത് തെറ്റായ വിവരങ്ങൾ കൈമാറിവരുമായിരുന്നു പ്രധാനമായും ഇക്കൂട്ടത്തിലുണ്ടായിരുന്നത്. പ്രാക്‌ടീസ് ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയവരെയും ഒഴിവാക്കിയെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വ്യാജ അഭിഭാഷകരെ അഭിഭാഷകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ട്. അജയ് ശങ്കർ ശ്രീവാസ്‌തവ വേഴ്‌സസ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി രൂപീകരിച്ച ബാർ കൗൺസിലും ഉന്നതാധികാര സമിതിയും നടത്തിയ നിരന്തര അന്വേഷണത്തിലൂടെയാണ് വ്യാജ അഭിഭാഷകരെ കണ്ടെത്തിയത്.
Also Read: ശസ്‌ത്രക്രിയ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ കുറ്റക്കാരാക്കാന്‍ സാധിക്കില്ല; സുപ്രീം കോടതി