ETV Bharat / bharat

ഇലക്‌ടറൽ ബോണ്ട് ; സുപ്രീം കോടതി നിര്‍ദേശിച്ച സമയം പാലിക്കണമെന്ന് എസ്‌ബിഐയോട് ബാങ്ക് ജീവനക്കാരുടെ സംഘടന

പൊതുമേഖലാ ബാങ്കുകളെയും ഉദ്യോഗസ്ഥരെയും ഭരണ ശക്തികളുടെ ഇടുങ്ങിയ രാഷ്‌ട്രീയ താൽപ്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും സംഘടന വിമര്‍ശിച്ചു.

Electoral Bond  SBI  Bank Employees Union  ഇലക്‌ടറൽ ബോണ്ട്  എസ്ബിഐ
SBI Should Follow SC Deadline On Electoral Bond Scheme says Bank Employees Union
author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:42 PM IST

ന്യൂഡല്‍ഹി : ഇലക്‌ടറൽ ബോണ്ടിലേക്ക് സംഭാവന ചെയ്‌തവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പാലിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ). (Bank Employees Federation of India (BEFI) demanded State Bank of India adhere to deadline set by the Supreme Court to disclose electoral bond scheme). റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ്, റീജിയണൽ റൂറൽ ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയിലെ ജീവനക്കാർ അടങ്ങുന്ന സംഘടനയാണ് ബിഇഎഫ്ഐ.

ഇലക്‌ടറൽ ബോണ്ടിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ആവശ്യം. മാർച്ച് 6 ന് ഉള്ളില്‍ വിവരങ്ങൾ നൽകണമെന്നാണ് കഴിഞ്ഞ മാസത്തെ വിധിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.

പൊതുമേഖലാ ബാങ്കുകളെയും ഉദ്യോഗസ്ഥരെയും ഭരണ ശക്തികളുടെ ഇടുങ്ങിയ രാഷ്‌ട്രീയ താൽപ്പര്യത്തിനായി ഉപയോഗിക്കുകയാണെന്നും ഇതിനെ എതിർക്കുന്നുവെന്നും ബിഇഎഫ്ഐ പ്രസ്‌താവനയിൽ പറയുന്നു. എസ്‌ബിഐ ആവശ്യപ്പെടുന്ന ജൂൺ 30 എന്ന സമയ പരിധിയില്‍ പൊതു തെരഞ്ഞെടുപ്പുകൾ അവസാനിക്കുമെന്നും പ്രസ്‌താവന ചൂണ്ടിക്കാട്ടി.

ചില ഡാറ്റകള്‍ സീൽ ചെയ്‌ത കവറുകളിൽ സൂക്ഷിച്ചിരിക്കുകയാണ് എന്ന് എസ്‌ബിഐ കോടതിയില്‍ പറഞ്ഞ കാരണത്തെയും സംഘടന വിമര്‍ശിച്ചു. ബാങ്കിംഗ് മേഖലയിലെ മിക്ക വിവരങ്ങളും ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ യുഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ഇങ്ങനെയൊരു കാരണം പറയുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് പ്രസ്‌താവനയില്‍ പറയുന്നു.

രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബാങ്കുകളെ വിനിയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നു എന്ന് അറിയിച്ച സംഘടന, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മാർച്ച് 6ന് മുമ്പ് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇലക്‌ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15 ന് ആണ് സുപ്രീം കോടതി റദ്ദാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.