ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്) : ബാബ ടാര്‍സെം സിങ് കൊലക്കേസ് പ്രതി അമര്‍ജീത് സിങ് കൊല്ലപ്പെട്ടതായി ഉത്തരാഖണ്ഡ് പൊലീസ്. ഇന്ന് (ഏപ്രില്‍ 9) പുലര്‍ച്ചെ ഹരിദ്വാറിലെ ഭഗവാന്‍പൂര്‍ മേഖലയില്‍ ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏറ്റുമുട്ടലിനിടെ അമര്‍ജീത് കൊല്ലപ്പെട്ടെങ്കിലും കൂട്ടാളി സരബ്‌ജീത് സിങ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് ഉദ്ദംസിങ് നഗര്‍ നാനക്‌മട്ട ഗുരുദ്വാര കര്‍സേവ തലവന്‍ ബാബ ടാര്‍സെം സിങ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ ഗുരുദ്വാരയില്‍ വച്ച് ബാബയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഷൂട്ടര്‍മാരായ അമര്‍ജീത് സിങ്ങും സരബ്‌ജീത് സിങ്ങും ഒളിവില്‍ പോയി.
Also Read: ഉത്തരാഖണ്ഡില്‍ ഗുരുദ്വാര കർസേവ പ്രമുഖ് വെടിയേറ്റ് മരിച്ചു - GURDWARA CHIEF MURDERED
ഇവരെ കണ്ടെത്താന്‍ ഉത്തരാഖണ്ഡ് എസ്‌ടിഎഫും ഹരിദ്വാര്‍ പൊലീസും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നാലെ ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. കേസില്‍ മറ്റ് മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. 16ല്‍ അധി കേസുകളാണ് അമര്‍ജീത്തിനെതിരെ രജിസ്റ്റര്‍ ചെയ്‌തതിരിക്കുന്നത്.