അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി അധികൃതര്‍. 10000 ത്തോളം സുരക്ഷാ ക്യാമറകൾ പ്രവർത്തിപ്പിച്ചു (high Security in Ayodhya Ram Temple). സുരക്ഷയിൽ വീഴ്‌ച വരാതിരിക്കാൻ സാധാരണക്കാരുടെ വേഷത്തിൽ പെലീസും സുരക്ഷാ ഉദ്യോഗസ്ഥരും ആളുകളുടെ ചലനങ്ങൾ വീക്ഷിക്കും.
ഭക്തജന പ്രവാഹമാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനത്തിൽ ഉണ്ടാകുക. ഈ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന റാംപത്ത് മുതൽ ഹനുമാൻഗർഹി ഏരിയ, ധരംപത്ത്, അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ബൈലെയിനുകൾ വരെ പൊലീസുകാർ തെരുവ് പട്രോളിങ് തുടങ്ങി. ഉത്തർ പ്രദേശ് തീവ്രവാഗദ വിരുദ്ധ സ്‌ക്വാഡിന്‍റെയും പൊലീസിന്‍റെയും പട്രോളിങ് നടന്നു.
നഗരത്തിലെ എല്ലാ റോഡുകളിലെയും പ്രധാന ക്രോസിങുകളിലും മുള്ളുവേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. വിഐപികൾ എത്തുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ചടങ്ങിൽ ഒരു സുരക്ഷാ വീഴ്‌ചയും ഉണ്ടാകാതിരിക്കൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തു കഴിഞ്ഞുവെന്ന് അയോധ്യ ജില്ലാ ഡറക്‌ടർ ജനറൽ പ്രശാന്ത് കുമാർ അറിയിച്ചു.
സിസിടിവികളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്, അതിനാൽ വരുന്ന യാത്രക്കാരിൽ കർശനമായ ജാഗ്രത പുലർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും അറിയുന്ന പൊലീസുകാരെയാണ് സാധാരണക്കാരുടെ വേഷത്തിൽ നിർത്തുന്നത്.
എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകളുടെ സഹായത്തോടെ സരയു നദിക്കരയിൽ വൻ സുരക്ഷ ഒരുക്കി എന്നും പൊലീസ് അറിയിച്ചു.