ETV Bharat / bharat

ബച്ചന്‍, രജനി, സച്ചിന്‍, അംബാനി, കങ്കണ, കത്രീന ; അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയില്‍ പ്രമുഖരുടെ നിര - അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ

Ayodhya Ram Temple Inauguration : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുത്ത് മുകേഷ് അംബാനി, രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖർ.

ayodhya ram temple  rajinikanth in ayodhya  അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ  രജിനികാന്ത് അയോധ്യയിൽ
ayodhya ram temple inauguration: celebrities attend the Pran Pratishtha
author img

By ETV Bharat Kerala Team

Published : Jan 22, 2024, 1:19 PM IST

Updated : Jan 22, 2024, 1:27 PM IST

അയോധ്യ : രാമക്ഷേത്ര (Ayodhya Ram temple) പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുത്ത് സിനിമ, സാഹിത്യ, സംഗീത രംഗത്തെ പ്രമുഖർ. സൂപ്പർസ്റ്റാർ രജനികാന്ത് (Rajinikanth), അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്‌മാൻ ഖുറാന, രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കങ്കണ റണാവത്ത്, അനുപം ഖേർ, ചിരഞ്ജീവി, രാം ചരൺ, സുമൻ, നിർമാതാവ് സുഭാഷ് ഘായ്, വിവേക് ഒബ്രോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും, മുൻ ക്രിക്കറ്റ് താരം മിതാലി രാജും സന്നിഹിതരായിരുന്നു.

മുകേഷ് അംബാനി, നിത അംബാനി, മകൾ ഇഷ അംബാനി, ഭർത്താവ് പിരാമല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് ഏറ്റവും പവിത്രമായ ദിവസമാണെന്നും ഇവിടെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇഷ അംബാനി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രത്തിൽ ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ, ഗായിക അനുരാധ പൗഡ്‌വാൾ, സോനു നിഗം എന്നിവർ രാംഭജൻ ആലപിച്ചിരുന്നു.

പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു, ഈ രണ്ടുപേരും രാമനെയും ലക്ഷ്‌മണനെയും പോലെയാണ്, ഈ ക്ഷേത്രം ഇവിടെ ഉയർന്നുവന്നതിന് പിന്നിൽ ദൈവത്തിന്‍റെ കരങ്ങളാണ്. ഈ ക്ഷേത്രം പണിയാൻ ദൈവമാണ് അവരെ സൃഷ്‌ടിച്ചത്. ഇത് ഇന്ത്യയുടെ ദേശീയ സ്‌മാരകമായിരിക്കും - നടൻ സുമൻ പറഞ്ഞു.

'രാമക്ഷേത്രം ഇന്ത്യയുടെ ചരിത്ര ചിഹ്നമായി മാറി. ഇതിലും വലിയ സന്തോഷം മറ്റെന്തുണ്ട്?. ഇന്ന് ഞാൻ ആഹ്ളാദിക്കുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ സ്വപ്‌നം കാണുകയും അയോധ്യയെക്കുറിച്ച് വായിക്കുകയും കേൾക്കുകയും ചെയ്യുമായിരുന്നു. ഇന്ന് നമ്മൾ അയോധ്യയിലാണ്' - ചലച്ചിത്ര നിർമ്മാതാവ് സുഭാഷ് ഘായ് പറഞ്ഞു.

Last Updated : Jan 22, 2024, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.