ETV Bharat / bharat

ഡോമിനര്‍ ബൈക്കില്‍ ലോകം കീഴടക്കാന്‍ ഒരുമ്പെട്ടൊരു പെണ്ണൊരുത്തി; പിന്നിട്ടത് 32 രാജ്യങ്ങൾ - to travel 67 countries on bike - TO TRAVEL 67 COUNTRIES ON BIKE

ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചൊരു പെണ്ണിനെ പരിചയപ്പെടാം. ബൈക്കിലാണ് ഇവളുടെ ഉദ്യമം.

BIKER MEENAKSHI DAS  ASSAMLADY BIKER  മീനാക്ഷി ദാസ്  ഫിറ്റ്നെസ് പരിശീലക
മീനാക്ഷി ദാസ് (fb/meenakshi.dutta.1690)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 9:34 PM IST

ഗുവാഹത്തി: എല്ലാ മേഖലയിലും സ്‌ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. വീടിന്‍റെയും കുട്ടികളുടെയും കുടുംബത്തിന്‍റെയും എല്ലാം ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും ഇവര്‍ പരിശ്രമിക്കുന്നു. അത്തരത്തില്‍ ഒരു സ്‌ത്രീയെ നമുക്ക് പരിചയപ്പെടാം.

അസമിന്‍റെ പുത്രിയായ ഇവളുടെ പേര് മീനാക്ഷി ദാസ് എന്നാണ്. ഗുവാഹത്തിയിലാണ് ഇവള്‍ താമസിക്കുന്നത്. പാതകളെ കീഴടക്കാന്‍ തീരുമാനിച്ചു എന്നതാണ് ഇവളെ മറ്റ് സ്‌ത്രീകളില്‍ നിന്ന് വ്യത്യസ്‌തയാക്കുന്നത്. ബൈക്കില്‍ ഉലകം ചുറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇവള്‍. തന്‍റെയും തന്‍റെ നാടിന്‍റെയും പേര് ഇതിലൂടെ അടയാളപ്പെടുത്തുകയാണ് ഇവളുടെ ലക്ഷ്യം.

ആരാണ് മീനാക്ഷി ദാസ്?

ഗുവാഹത്തിയിലെ ഫിറ്റ്നെസ് പരിശീലകയാണ് നാല്‍പ്പതുകാരിയായ മീനാക്ഷി ദാസ്. 2021 ഡിസംബര്‍ പതിനേഴിനാണ് ബൈക്കില്‍ ഇവള്‍ ഉലകം ചുറ്റാന്‍ ഇറങ്ങിത്തിരിച്ചത്. ലോകത്തെ 67 രാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതുവരെ 33 രാജ്യങ്ങള്‍ കടന്ന് കഴിഞ്ഞു മീനാക്ഷി.

പതിനൊന്ന് മാസം കൊണ്ട് 77000 കിലോമീറ്റര്‍ താണ്ടിെയന്ന് മീനാക്ഷി ഇടിവി ഭാരതിനോട് പറഞ്ഞു. അവളുടെ ബജാജ് ഡൊമിനര്‍ മോട്ടോര്‍ സൈക്കിളില്‍ ഈ യുവതി യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളും മധ്യേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു. മൊത്തം യാത്രയ്ക്കായി 54 ലക്ഷം രൂപ ചെലവിടാനാണ് ഇവള്‍ ഉദ്ദേശിക്കുന്നത്.

തനിയെ ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന മീനാക്ഷിയ്ക്ക് പല വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. അതെല്ലാം അവള്‍ അതിജീവിച്ചു കൊണ്ട് ഇപ്പോള്‍ ലണ്ടനില്‍ എത്തി നില്‍ക്കുന്നു. ലണ്ടനിലെത്തും മുമ്പ് പശ്ചിമേഷ്യയിലെ പതിനെട്ട് രാജ്യങ്ങളും സന്ദര്‍ശിച്ചെന്ന് മീനാക്ഷി ഇടിവി ഭാരതിനോട് വ്യക്തമാക്കി.

മീനാക്ഷിയുടെ യാത്ര ഇതുവരെ

ഡിസംബര്‍ യാത്ര ആരംഭിച്ചത് നേപ്പാളിലേക്കായിരുന്നു. ഗുവാഹത്തിയില്‍ നിന്ന് മുംബൈയിലെത്തി. മുംബൈയില്‍ നിന്ന് നേരെ ദുബായിലേക്ക് പറന്നു. അവിടെ നിന്നാണ് ബൈക്കില്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സമയക്രമം തീരുമാനിച്ചത്. ദുബായില്‍ നിന്ന് ബൈക്കില്‍ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഇറാഖ്, ഇറാന്‍, അസര്‍ബെയ്‌ജാന്‍, അര്‍മേനിയ, ജോര്‍ജിയ, തുര്‍ക്കി, ബള്‍ഗേറിയ, റൊമാനിയ, മാല്‍ഡോവ, സ്ലോവാക്കിയ, ഹംഗറി, സെര്‍ബിയ, മാസിഡോണിയ, ഗ്രീസ്, അല്‍ബേനിയ, ക്രൊയേഷ്യ, സ്ലൊവേനിയ, ഓസ്‌ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, എന്നീ രാജ്യങ്ങളിലൂടെ ഇപ്പോള്‍ ഇംഗ്ലണ്ടിലെത്തി നില്‍ക്കുന്നു. ഇതുവരെ 33 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

യാത്രക്കിടെ നേരിട്ട വെല്ലുവിളികള്‍

യാത്ര വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല. മീനാക്ഷിയ്ക്ക് യാത്രയ്ക്കിടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. സ്വന്തം ഭൂമി വിറ്റ് കിട്ടിയ കാശും സ്വന്തമായുണ്ടായിരുന്ന ചെറിയ സ്വത്തും കൊണ്ടാണ് മീനാക്ഷി യാത്രയ്ക്കൊരുങ്ങിയത്. വിവിധ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടതായി മീനാക്ഷി പറയുന്നു.

അതത് രാജ്യങ്ങളിലുള്ള അസംകാര്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചെന്നും മീനാക്ഷി വ്യക്തമാക്കി. ജോര്‍ജിയയിലേക്കുള്ള യാത്രയ്ക്കിടെ അര്‍മേനിയയില്‍ വച്ച് ഒരു അപകടമുണ്ടായി. സൗദി അറേബ്യ വഴി കടന്ന് പോകുമ്പോള്‍ കനത്ത മണല്‍കാറ്റും നേരിടേണ്ടി വന്നു. വിവിധ രാജ്യങ്ങളിലെ അസംകാര്‍ക്ക് പുറമെ, ബൈക്ക് റൈഡേഴ്‌സ് സംഘടനകളും അതത് രാജ്യങ്ങളിലെ ജനങ്ങളും തനിക്ക് തുണയായെന്നും മീനാക്ഷി വെളിപ്പെടുത്തുന്നു.

എന്തിന് വേണ്ടിയാണ് ഈ യാത്ര?

ബൈക്കില്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് മീനാക്ഷി കരുതുന്നത്. ഇക്കൊല്ലം ഡിസംബറോടെ യാത്ര അവസാനിപ്പിക്കണമെന്നും ലക്ഷ്യമിടുന്നു. അസമിനെ ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് തന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്നും ഇവര്‍ അടിവരയിടുന്നു.

ഭാവി പരിപാടികള്‍

വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഈ യാത്ര. ഓരോ പുത്തന്‍ വഴികളും തനിക്ക് വല്ലാത്ത ഒരു അനുഭൂതി സമ്മാനിച്ചു. യാത്ര കഴിഞ്ഞ് അസമില്‍ തിരിച്ചെത്തിയാല്‍ ഒരു ഹോസ്‌റ്റല്‍ തുടങ്ങാനാണ് ഉദ്ദേശ്യം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും അസമും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സൗജന്യമായി താമസം ഒരുക്കാനാണ് ഹോസ്‌റ്റല്‍ തുടങ്ങുന്നതെന്നും മീനാക്ഷി ദാസ് വ്യക്തമാക്കി.

Also Read: കെടിഎം ഡ്യൂക്കില്‍ ഇന്ത്യയും നേപ്പാളും മ്യാന്മറും കറങ്ങി, 21കാരി അമൃതയുടെ ലക്ഷ്യം ഇനി ഓസ്‌ട്രേലിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.