ETV Bharat / bharat

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയെ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ് - അസം ഭാരത് ജോഡോ ന്യായ് യാത്ര

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും സംഘത്തെയും തടഞ്ഞു. യാത്രയ്ക്ക് അനുമതിയില്ലെന്ന് പൊലീസ്

Assam Rahul Gandhi Bharat Jodo Nyay Yatra

author img

By ETV Bharat Kerala Team

Published : Jan 22, 2024, 10:12 AM IST

Updated : Jan 22, 2024, 10:30 AM IST

ഗുവാഹത്തി: അ​സം ന​ഗൗ​വ് ജി​ല്ല​യി​ലെ വൈ​ഷ്ണ​വ പ​ണ്ഡി​ത​നാ​യ ശ്രീ​മ​ന്ത ശ​ങ്ക​ർ​ദേ​വ​യു​ടെ ജ​ന്മ​സ്ഥ​ല​ത്ത് (ബട്ടദ്രവ സത്രം) പ്ര​ണാ​മം അ​ർ​പ്പി​ക്കാനെത്തിയ കോ​ൺ​ഗ്ര​സ് നേ​താ​വും എംപിയുമായ രാ​ഹു​ൽ ഗാ​ന്ധിയെ പൊലീസ് തടഞ്ഞു. വിലക്കാൻ താൻ എന്ത് തെറ്റാണ് ചെയ്‌തതെന്ന് രാഹുല്‍ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് രാഹുലും സംഘവും ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയത്.

അനുമതിയില്ല: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ന്ന ഇന്ന് ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അസം സർക്കാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സർക്കാർ തീരുമാനം മറികടന്ന് ബട്ടദ്രവ സത്രം സന്ദർശിക്കാനാണ് രാവിലെ രാഹുൽ എത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

  • "हम श्रीमंत शंकरदेव की जन्मस्थली पर जाना चाहते हैं लेकिन असम पुलिस ने हमे जाने नहीं दे रही है"

    - राहुल गांधी#RahulGandhi pic.twitter.com/qqhpTCjIVj

    — Avdhesh Pareek (@Zinda_Avdhesh) January 22, 2024 " class="align-text-top noRightClick twitterSection" data=" ">

അയോധ്യയിലെ പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും അതിനാല്‍ സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് ക്ഷേത്രം മാനേജ്മെന്‍റ് കമ്മിറ്റി അറിയിച്ചത്. പ്രതിഷ്ഠ സമയത്ത് ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . രാഹുല്‍ ഗാന്ധിക്ക് മൂന്നുമണിക്കുശേഷം സന്ദര്‍ശനം നടത്താമെന്നും മാനേജ്മെന്റ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് രാവിലെ രാഹുലും സംഘവും സന്ദർശനത്തിന് എത്തിയത്.

സംഘർഷവും ഫ്ലൈയിങ് കിസുമായി ഭാരത് ജോഡോ ന്യായ് യാത്ര: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലാണ് ഇപ്പോൾ പര്യടനം തുടരുന്നത്. യാത്രയ്ക്ക് അസമിലെ ബിജെപി സർക്കാർ അനുമതി നിഷേധിക്കുകയാണെന്നും ബി.ജെ.പി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യാത്രക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ വാഹനം ബിജെപി പ്രവ‍ർത്തകർ തടഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കൊടികളുമായി എത്തിയ ബിജെപി പ്രവ‍ർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയത് നാടകീയ സംഭവങ്ങൾ ഇടയാക്കി.

സംഘര്‍ഷ സാഹചര്യത്തിന് വഴിവെക്കുമെന്ന ആശങ്ക കനത്തതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ വാഹനത്തിലേക്ക് വീണ്ടും കയറ്റിയത്. ഒടുവില്‍ പ്രവ‍ർത്തകർക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.

Last Updated : Jan 22, 2024, 10:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.