ETV Bharat / bharat

അസം പ്രളയം: കാസിരംഗ നാഷണൽ പാർക്കിലെ 120 വന്യമൃഗങ്ങൾ ചത്തു - wild animals died in Assam Flood - WILD ANIMALS DIED IN ASSAM FLOOD

കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 66 ക്യാമ്പുകളും നിലവിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്.

KAZIRANGA NATIONAL PARK  WILD ANIMALS DIED IN FLOOD  ASSAM FLOOD  അസം പ്രളയം
Assam flood (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 12:15 PM IST

കാസിരംഗ: പ്രളയ ദുരിതത്തിൽ നിന്നും കരകയറാതെ അസം. സംസ്ഥാനത്തെ പ്രധാന നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ നിലവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയോദ്യാനത്തില്‍ ആറ് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 120 വന്യമൃഗങ്ങളാണ് ഇതിനോടകം ചത്തത്.

ദേശീയോദ്യാനത്തിലെ 233 ഫോറസ്റ്റ് ക്യാമ്പുകളിൽ 66 എണ്ണം ഇപ്പോഴും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെയുള്ള വന്യമൃഗങ്ങൾ സുരക്ഷിതസ്ഥാനം തേടി നീങ്ങുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാസിരംഗ നാഷണൽ പാർക്കിൻ്റെ ഉയർന്ന പ്രദേശങ്ങളിലും, പാർക്കിൻ്റെ തെക്ക് ഭാഗത്തുള്ള കർബി കുന്നിലും മൃഗങ്ങൾ അഭയം പ്രാപിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അതേസമയം 6 കാണ്ടാമൃഗങ്ങൾക്ക് പുറമെ 87 മാനുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ദേശീയപാത 37 കടക്കുന്നതിനിടെ നിരവധി മൃഗങ്ങൾ വാഹനമിടിച്ചും ചത്തിരുന്നു. ഈ സാഹചര്യത്തിൽ ഇതുവഴി യാത്ര ചെയ്യുന്നവർ വേഗത കുറച്ച് സഞ്ചരിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി.

Also Read: അസമിലെ പ്രളയബാധിതര്‍ക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ; ഹിമന്ത ബിശ്വ ശർമ്മയുമായി ചര്‍ച്ച നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.