ETV Bharat / bharat

ഇന്ത്യയുടെ ആദ്യ സെമി കണ്ടക്‌ടര്‍ ചിപ്പ് 2026ല്‍ പുറത്തിറങ്ങും ; പ്രഖ്യാപനവുമായി അശ്വിനി വൈഷ്‌ണവ് - Indias First Semiconductor Chip

2029 ഓടെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ചിപ്പ് ഇക്കോ സിസ്‌റ്റങ്ങളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. ഇന്ത്യന്‍ നിര്‍മ്മിത സെമി കണ്ടക്‌ടറുകളുടെ ആദ്യ സെറ്റ് 2026 ല്‍ പുറത്തിറങ്ങുമെന്നും കേന്ദ്രമന്ത്രി.

Ashwini Vaishnaw  Tata Electronics  CG Power chip plant  Tata Dholera Chip Plant
Ashwini Vaishnaw on Indias First Semiconductor Chip
author img

By ETV Bharat Kerala Team

Published : Mar 13, 2024, 6:03 PM IST

ധോലേര : ഇന്ത്യന്‍ നിര്‍മ്മിത അർദ്ധചാലകങ്ങളുടെ (സെമി കണ്ടക്‌ടര്‍) ആദ്യ സെറ്റ് ടാറ്റ ഇലക്‌ട്രോണിക്‌സിൻ്റെ പ്ലാൻ്റിൽ നിന്ന് 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താവിനിമയ, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ്. 2029 ഓടെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ചിപ്പ് ഇക്കോ സിസ്‌റ്റങ്ങളിൽ ഒന്നായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ധൊലേരയില്‍, ടാറ്റ ഗ്രൂപ്പും സിജി പവറും സജ്ജമാക്കുന്ന ചിപ്പ് പ്ലാൻ്റുകളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി (India's First Semiconductor Chip).

ടാറ്റയുടെ ധോലേര പ്ലാൻ്റിൽ നിന്നുള്ള ആദ്യ ചിപ്പ് 2026 ഡിസംബറിൽ പുറത്തിറങ്ങുമെന്നും മൈക്രോൺ പ്ലാൻ്റിൽ നിന്നുള്ള ചിപ്പ് 2024 ഡിസംബറോടെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ധോലേര പ്ലാൻ്റ് 28, 50, 55 നാനോമീറ്റർ നോഡുകളിൽ ചിപ്പുകൾ നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് ചിപ്പ് പ്ലാൻ്റുകൾക്ക് തറക്കല്ലിട്ടു. ടാറ്റ ഇലക്ട്രോണിക്‌സിൻ്റെ രണ്ട് യൂണിറ്റുകള്‍ക്കും സിജി പവറിന്‍റെ ഒരു യൂണിറ്റിനുമാണ് തറക്കല്ലിട്ടത്. മൊത്തം 1.26 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണിതെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

തായ്‌വാനിലെ പവർചിപ്പ് സെമികണ്ടക്‌ടർ മാനുഫാക്‌ചറിങ് കോർപറേഷനുമായി ചേർന്നാണ് ടാറ്റ ഇലക്‌ട്രോണിക്‌സ് ധോലേരയിലെ പ്രത്യേക വ്യാവസായിക മേഖലയിൽ കമ്പനി സ്ഥാപിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഹൈടെക് ചിപ്പ് നിർമ്മാണ പ്ലാൻ്റാകും ഇത്. പ്ലാന്‍റില്‍ 91,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും. ഇവിടെ പ്രതിമാസം 50,000 വേഫറുകൾ നിർമ്മിക്കാനുള്ള ശേഷിയുമുണ്ടാകും. പദ്ധതി ചെലവിന്‍റെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

Also Read: ബൗദ്ധിക സ്വത്തവകാശത്തില്‍ ഇന്ത്യന്‍ യുഗം; ഐഐടി മദ്രാസിന് കഴിഞ്ഞ കൊല്ലം ലഭിച്ച പേറ്റന്‍റുകളില്‍ റെക്കോഡ് വര്‍ധന

സെമി കണ്ടക്‌ടറുകളുടെ അസംബ്ലിക്കും ടെസ്‌റ്റിങ്ങിനും വേണ്ടി അസമിലെ ജാഗിറോഡിൽ ടാറ്റ ഇലക്‌ട്രോണിക്‌സ് നിര്‍മ്മിക്കുന്ന കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ ആദ്യത്തെ അർദ്ധചാലക യൂണിറ്റായിരിക്കും ഇത്. അസമിലെ പ്ലാന്‍റ് 27,000 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. ഇവിടെ പ്രത്യക്ഷമായും പരോക്ഷമായും 27,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അസം പ്ലാന്‍റില്‍ നവീനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫ്ലിപ്പ് ചിപ്പ്, ISIP (ഇൻ്റഗ്രേറ്റഡ് സിസ്റ്റം ഇൻ പാക്കേജ്) ഉൾപ്പടെയുള്ളവയുടെ നിര്‍മ്മാണം നടക്കും. പ്രതിദിനം 48 ദശലക്ഷം ചിപ്പുകൾ നിര്‍മ്മിക്കാനുള്ള ശേഷിയുള്ള പ്ലാന്‍റാണിത്. ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങൾ, കൺസ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടെലികോം, മൊബൈൽ ഫോണുകൾ എന്നിവിടങ്ങളിലാകും ഇവിടെനിന്നുള്ള ചിപ്പുകള്‍ പ്രധാനമായി ഉപയോഗിക്കപ്പെടുക.

ഗുജറാത്തിലെ സാനന്ദിൽ സിജി പവറിൻ്റെ അർദ്ധചാലക യൂണിറ്റിൻ്റെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു. തായ്‌ലൻഡിലെ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോർപറേഷൻ, സ്‌റ്റാർസ് മൈക്രോ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സിജി പവർ പ്ലാന്‍റ് നിര്‍മ്മിക്കുന്നത്. സാനന്ദ് പ്ലാൻ്റിന് പ്രതിദിനം 15 ദശലക്ഷം ചിപ്പുകൾ നിർമ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കും.

Also Read: ഡീപ്‌ഫേക്ക് വീഡിയോ പ്രചരണം; 'സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും, നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്': അശ്വിനി വൈഷ്‌ണവ്

സവിശേഷമായ ചിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ അർദ്ധചാലക കമ്പനിയാണ് റെനെസാസ്. ഇവര്‍ 12 ഇടത്ത് അർദ്ധചാലകങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. മൈക്രോകൺട്രോളറുകൾ, അനലോഗ്, പവർ, സിസ്‌റ്റം ഓൺ ചിപ്പ് എന്നിവ നിർമ്മിക്കുന്നതില്‍ പ്രധാനികളാണ് റെനെസാസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.