ETV Bharat / bharat

മോദി ഗ്യാരണ്ടിക്ക് കെജ്‌രിവാളിന്‍റെ ബദല്‍; സൗജന്യ വൈദ്യുതി ഉള്‍പ്പടെ 10 വാഗ്‌ദാനങ്ങള്‍ - Arvind Kejriwal 10 Guarantees

ലോക്‌സഭ തെരഞ്ഞെടുപ്പിന് പത്ത് ഗ്യാരണ്ടികളുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

author img

By ETV Bharat Kerala Team

Published : May 12, 2024, 2:05 PM IST

Updated : May 12, 2024, 2:22 PM IST

KEJRIWAL AGAINST MODI GUARANTY  AAP GUARANTEES LS POLLS 2024  LOK SABHA ELECTION 2024  അരവിന്ദ് കെജ്‌രിവാള്‍ ഗ്യാരണ്ടി
Arvind Kejriwal (IANS)

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ 'മോദി ഗ്യാരണ്ടി'യ്‌ക്ക് ബദലുമായി അരവിന്ദ് കെജ്‌രിവാള്‍. പത്തിന ഗ്യാരണ്ടികളാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഇവയെല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

24 മണിക്കൂറും സൗജന്യ വൈദ്യുതി, കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം, സൗജന്യമായ ചികിത്സ, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അഗ്നിവീര്‍ പദ്ധതി റദ്ദാക്കല്‍, ചൈന കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനം, കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, ജിഎസ്‌ടി നിയമത്തിലെ സമഗ്ര പരിഷ്‌കരണം, ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ അവസരം എന്നിവയാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ഗ്യാരണ്ടികള്‍.

പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാൻ മോദിക്കായിട്ടില്ല. ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ആരെ വിശ്വസിക്കണം എന്നതില്‍ ജനങ്ങള്‍ വേണം തീരുമാനമെടുക്കേണ്ടതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

Also Read : 'രാജ്യത്ത് ബിജെപി സീറ്റുകള്‍ ഗണ്യമായി കുറയും, ഇനി പോരാട്ടം മോദിക്കെതിരെ': അരവിന്ദ് കെജ്‌രിവാള്‍ - Arvind Kejriwal Slams PM And BJP

Last Updated : May 12, 2024, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.