ETV Bharat / bharat

പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം; വെടിയുതിര്‍ത്ത് സൈന്യം

author img

By ETV Bharat Kerala Team

Published : Feb 3, 2024, 2:38 PM IST

നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം. പ്രദേശത്ത് തെരച്ചില്‍ ശക്തം. നിയന്ത്രണ രേഖയില്‍ സുരക്ഷ കടുപ്പിച്ചു.

suspicious movement in Poonch  Army opens fire in Poonch  പൂഞ്ചില്‍ നുഴഞ്ഞു കയറ്റ ശ്രമം  പൂഞ്ചില്‍ വെടിവയ്‌പ്പ്
army-opens-fire-after-suspicious-movement-near-loc-in-jk-s-poonch

ജമ്മു കശ്‌മീര്‍ : ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം സൈന്യത്തിന്‍റെ വെടിവയ്‌പ്പ് (Army opens fire after suspicious movement near LoC in JK s Poonch). മെന്ദറിലെ സബ്ര ഗലി മേഖലയില്‍ സംശയാസ്‌പദമായ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം.

നീക്കം പരാജയപ്പെടുത്തിയെന്നും പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയെന്നും സൈന്യം അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്‌ചയുള്ള മെന്ദറിലെ ഗ്രാമത്തിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെ തടയാന്‍ നിയന്ത്രണ രേഖയില്‍ ജാഗ്രത കടുപ്പിച്ചതായി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മഞ്ഞുവീഴ്‌ച ശക്തമായതോടെ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷ കടുപ്പിച്ചത്.

ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സിന്‍റെ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ലഫ്‌റ്റനന്‍റ് ജനറല്‍ നവിന്‍ സച്ച്ദേവ വെള്ളിയാഴ്‌ച (ഫെബ്രുവരി 2) പൂഞ്ച് സെക്‌ടറിലെ പ്രശ്‌നബാധിത ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.