ETV Bharat / bharat

സംയുക്ത സുരക്ഷ അവലോകന യോഗം; കരസേനാ മേധാവി ഇന്ന് ജമ്മു സന്ദർശിക്കും - Army Chief To Visit Jammu

ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ സംയുക്ത സുരക്ഷ അവലോകന യോഗത്തിനായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ജമ്മു സന്ദർശിക്കും.

Etv Bharat
Chief of Army Staff General Upendra Dwivedi (ANI)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 12:23 PM IST

ജമ്മു കശ്‌മീർ: ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ കരസേന മേധാവി (സിഒഎഎസ്) ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ജമ്മു സന്ദർശിക്കും. സംയുക്ത സുരക്ഷ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കുന്ന കരസേന മേധാവി, പ്രദേശത്തെ സുരക്ഷ സ്ഥിതിഗതികളും വിലയിരുത്തും.

ജമ്മു കശ്‌മീർ പൊലീസുമായും മറ്റ് സേനകളുമായും സംയുക്ത സുരക്ഷ അവലോകന യോഗത്തിൽ കരസേനാ മേധാവി സംവദിക്കും. ജമ്മുവിലെ പൊലീസ് ആസ്ഥാനത്താണ് യോഗം നടക്കുക. ജമ്മു മേഖലയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളും ഭീകരരുടെ നുഴഞ്ഞുകയറ്റവും കേന്ദ്രീകരിച്ചാണ് കരസേന മേധാവിയുടെ സന്ദർശനമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.

പ്രവർത്തനത്തിലെ പിഴവുകൾ, നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങൾ, ഭീകരർക്കെതിരായ പ്രവർത്തനങ്ങൾ തീവ്രമാക്കൽ, മറ്റ് അനുബന്ധ പ്രശ്‌നങ്ങൾ എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്വ, ദോഡ ജില്ലകളിൽ കനത്ത ഭീകരാക്രമണമാണ് സൈന്യത്തിന് നേരെ ഉണ്ടായത്. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്‌തു.

അതേസമയം, ഉൾപ്രദേശങ്ങളില്‍ തമ്പടിച്ച ഭീകരർക്കെതിരെ സൈന്യം വൻതോതിലുള്ള ആക്രമണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സൈനികരെ സെക്‌ടറിലേക്ക് അയച്ചതായും യൂണിറ്റുകളെ പുനക്രമീകരിച്ചതായും രഹസ്യാന്വേഷണ ശൃംഖല ശക്തിപ്പെടുത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ജമ്മു, രജൗരി, പൂഞ്ച്, റിയാസി, കത്വ ജില്ലകൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ ലക്ഷ്യം വക്കുന്നതായി കണ്ടെത്തിയ സുരക്ഷ സേന പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കശ്‌മീർ താഴ്‌വരയിൽ ഭീകര വിരുദ്ധ ഓപ്പറേഷനിടെ ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്. രജൗരി-പൂഞ്ച് സെക്‌ടറിൽ 20 സൈനികര്‍ക്കും ജീവന്‍ നഷ്‌ടമായി. കശ്‌മീർ താഴ്‌വരയിൽ 51 പേരും രജൗരി-പൂഞ്ച് മേഖലയിൽ 20 പേരും ഉൾപ്പെടെ ജമ്മു കശ്‌മീരിൽ 71 ഭീകരരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.

Also Read : ദോഡയില്‍ വീണ്ടും വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് പരിക്ക് - Encounter In Doda Kastigarh

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.