ETV Bharat / bharat

ജമ്മുവിൽ ഏറ്റുമുട്ടൽ: ആർമി ക്യാപ്റ്റന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു - ARMY CAPTAIN KILLED IN JAMMU

സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ആർമി ക്യാപ്റ്റൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചതായി വിവരം. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ആർമി ക്യാപ്റ്റന് വീരമൃത്യു  ജമ്മുവിൽ ഭീകരാക്രമണം  ARMY CAPTAIN KILLED IN DODA  TERRORIST KILLED IN JAMMU
Captain Deepak Singh of Rashtriya Rifles Killed in Doda encounter; M4 rifle recovered by Army near the encounter site (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 2:49 PM IST

Updated : Aug 14, 2024, 3:02 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ആർമി ക്യാപ്റ്റന് വീരമൃത്യു. 48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിങ്ങാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചതായി റിപ്പോർട്ടുകൾ.

ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ദോഡ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ് സേന. ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജ്യം നാളെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കാനിരിക്കുന്നതിനാൽ പ്രദേശത്ത് അതീവ ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്.

കശ്‍മീരിലെ ഉയർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി ഇൻ്റലിജൻസ് വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനമേഖല കേന്ദ്രീകരിച്ച് ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അടുത്തിടെ കശ്‍മീരിലെ കോക്കർനാഗ് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

Also Read: കശ്‌മീര്‍ വനമേഖലയിൽ ഭീകരരെത്തി; നാലാം ദിനവും തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷ സേന

Last Updated : Aug 14, 2024, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.