ETV Bharat / bharat

'മണിപ്പൂരിനെ ശിഥിലമാക്കാൻ അനുവദിക്കില്ല'; സമാധാനം പുനഃസ്ഥാപിക്കാനാണ് കേന്ദ്രത്തിന്‍റെ മുന്‍ഗണനയെന്ന് അമിത് ഷാ - AMIT SHAH MANIPUR VISIT

author img

By ETV Bharat Kerala Team

Published : Apr 15, 2024, 6:03 PM IST

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്ന് അമിത് ഷാ. സംസ്ഥാനത്തിന്‍റെ സ്ഥിരതയും അഖണ്ഡതയും ഉറപ്പാക്കാൻ മണിപ്പൂരിലെ ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കണമെന്നും അമിത് ഷാ.

AMIT SHAH IMPHAL  MANIPUR STRIFE  LOK SABHA ELECTION 2024  അമിത് ഷാ
AMIT SHAH MANIPUR VISIT

ഇംഫാൽ: വംശീയ സംഘർഷം ബാധിച്ച മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനം ശിഥിലമാക്കാൻ ബിജെപി അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്‌തമാക്കി. “ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, എത്ര ശ്രമിച്ചാലും മണിപ്പൂരിനെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല.” ഇംഫാലില്‍ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അമിത് ഷാ പറഞ്ഞു.

മണിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളും മണിപ്പൂരിലെ ഒന്നിച്ചു നിർത്താൻ ശ്രമിക്കുന്നവരും തമ്മിലുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിൻ്റെയും പ്രദേശത്തിൻ്റെയും തുടർച്ചയായ സ്ഥിരതയും അഖണ്ഡതയും ഉറപ്പാക്കാൻ മണിപ്പൂരിലെ ജനങ്ങളോട് ബിജെപിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മണിപ്പൂരിലെ നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങളും ജനസംഖ്യാപരമായ മാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഷാ എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മണിപ്പൂരിലും മാറ്റം വരുമ്പോൾ മാറുമ്പോൾ രാജ്യത്തിൻ്റെ വിധി മാറും. മണിപ്പൂരിൻ്റെ ജനസംഖ്യാശാസ്‌ത്രം മാറ്റാൻ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളിച്ച് സംസ്ഥാനം തകരാതെ സമാധാനം സ്ഥാപിക്കുക എന്നതിനാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ മുൻഗണനയെന്നും ഷാ പറഞ്ഞു. അഴിമതി ഇല്ലാതാക്കുന്നതിലും വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിലും മോദി സർക്കാരിൻ്റെ പുരോഗതി ചൂണ്ടിക്കാട്ടിയ ഷാ സർക്കാരിൻ്റെ നേട്ടങ്ങളെ പ്രശംസിച്ചു. മണിപ്പൂരിൽ ബിജെപി അഴിമതി അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കി.

'തുക്‌ഡെ തുക്‌ഡെ' സംഘത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിനെയും ഷാ കടന്നാക്രമിച്ചു. 'തുക്‌ഡേ തുക്‌ഡെ' സംഘത്തിന് കോൺഗ്രസ് എല്ലായ്‌പ്പോഴും പ്രാധാന്യം നൽകിയിട്ടുണ്ട്. മണിപ്പൂരിൻ്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും അഭിവൃദ്ധിയ്ക്കും സുരക്ഷയ്ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ വരേണ്ടതിന്‍റെ ആവശ്യകതയും ഷാ അടിവരയിട്ടു പറഞ്ഞു.

Also Read: 'മഹാനാകാൻ പരസ്യം മാത്രം മതിയോ?' മണിപ്പൂർ വിഷയത്തിൽ മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

കഴിഞ്ഞ വർഷം മേയ് മുതൽ മണിപ്പൂർ വംശീയ സംഘർഷത്തിൻ്റെ പിടിയിലാണ്. 2023 മെയ് 3 ന് മണിപ്പൂരിൽ തുടങ്ങിയ സംഘർഷത്തിൽ 219 പേരോളം കൊല്ലപ്പെട്ടു. മെയ്തേയ് സമുദായത്തിന് പട്ടിക വർഗ (എസ്‌ടി ) പദവി നല്‍കുന്നതിനെതിരെ നടന്ന പ്രതിഷേധമാണ് വലിയ സംഘര്‍ഷമായി മാറിയത്. ശനിയാഴ്‌ചയും (13.04.24) മണിപ്പൂരിൽ അക്രമസംഭവം അരങ്ങേറിയിരുന്നു. രണ്ട് സായുധ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.