ETV Bharat / bharat

ജയ്‌ ശ്രീറാം വിളിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്‌റ്റില്‍ - Allegation of assaulting 3 youths - ALLEGATION OF ASSAULTING 3 YOUTHS

ജയ്‌ ശ്രീറാം വിളിച്ചതിന് യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍

JAI SHRI RAM SLOGAN  ALLEGATION OF ASSAULTING 3 YOUTHS  FOUR ARRESTED IN BENGALURU  വിദ്യാറാണ്യപുര
Allegation of assaulting 3 youths objecting Jai Shri Ram Slogan: Four arrested in Bengaluru
author img

By ETV Bharat Kerala Team

Published : Apr 18, 2024, 5:48 PM IST

ബെംഗളുരു: ജയ്‌ ശ്രീറാം വിളിച്ചതിന് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ജയ്‌ ശ്രീറാം വിളിച്ച മൂന്ന് യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളുരുവിലാണ് സംഭവം.

സംഭവത്തില്‍ വിദ്യാറാണ്യപുര സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കൊഡിഗെഹള്ളിയിലെ താമസക്കാരായ വിനായക്, രാഹുല്‍, പവന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

ഇവര്‍ മൂവരും കൂടി ഒരു കാറില്‍ പഴയ ബൈക്ക് വാങ്ങാന്‍ പോകവെയാണ് ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇവര്‍ ഉച്ചത്തില്‍ ജയ്‌ ശ്രീറാം മുഴക്കുന്നുണ്ടായിരുന്നു. ഇത് കേട്ട രണ്ട് യുവാക്കള്‍ മറ്റൊരാളെയും ഒപ്പം കൂട്ടി ഒരു ബൈക്കില്‍ ഇവരെ പിന്തുടര്‍ന്ന് കാര്‍ തടയുകയായിരുന്നു.

പിന്നീട് ഇവരോട് ജയ്‌ശ്രീറാം വിളി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. യുവാക്കളെ അധിക്ഷേപിക്കുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്യാനായി കാറില്‍ നിന്ന് ഒരു യുവാവ് ഇറങ്ങിയതോടെ ഉടന്‍ ഈ യുവാക്കള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ഇവര്‍ വീണ്ടും ഈ യുവാക്കളെ പിന്തുടരുകയും ഇവരെ വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയതും ഹാജരാക്കിയിട്ടുണ്ട്.

പിന്നീട് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് അക്രമികളെ പിടികൂടി. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Also Read: കശ്‌മീരി പൗരനെ ഭീഷണിപ്പെടുത്തി 'ജയ്‌ ശ്രീറാം' വിളിപ്പിച്ചു; സുരക്ഷ സേന ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.