ഉത്തര്‍പ്രദേശ്: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി വിമാനം. വാരാണസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനമാണ് താഴെയിറക്കിയത്. വാരാണസി സ്വദേശിയായ ദശരഥ് ഗിരിയ്‌ക്കാണ് (82) യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്.
ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം സീറ്റിൽ നിന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഫ്ലൈറ്റ് ജീവനക്കാർ ഉടൻ തന്നെ പൈലറ്റിനെ വിവരമറിയിക്കുകയും എമർജൻസി ലാൻഡിങ് ക്രമീകരിക്കാൻ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്‌തു. തുടർന്ന് രാവിലെ 11.40ന് വിമാനം ഭോപ്പാൽ വിമാനത്താവളത്തിൽ ഇറക്കി.
തുടര്‍ന്ന് ദശരഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മുടങ്ങി സര്‍വീസ് വൈകിട്ട് 5 മണിയോടെ പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Also Read: കരിപ്പൂർ വിമാനത്താവള വികസനം; അധിക റൺവേ വികസിപ്പിക്കാൻ ശുപാർശ നൽകി വിദഗ്‌ധ സമിതി