അജ്‌മീര്‍(രാജസ്ഥാന്‍):1993ലെ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി അബ്‌ദുള്‍ കരീം തുണ്ടയെ അജ്‌മീറിലെ പ്രത്യേക ടാഡാ കോടതി കുറ്റവിമുക്തനാക്കി. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ പപ്പു എന്ന ഇര്‍ഫാനെയും ഹമിറുദ്ദീനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു(Ajmer TADA Court).
സ്ഫോടക വസ്‌തു നിയമം, ടാഡാ, ഐപിസി, റെയില്‍വേ നിയമങ്ങള്‍, ആയുധനിയമങ്ങള്‍ എന്നിവ അനുശാസിക്കുന്ന യാതൊരു നിര്‍ണായക തെളിവുകളും ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് തുണ്ടയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തെളിവുകളുടെ അഭാവത്തില്‍ കോടതി തുണ്ടയെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഷഫ്ഖാത് സുല്‍ത്താനി ചൂണ്ടിക്കാട്ടി(Abdul Karim Tunda).
തുണ്ട നിരപരാധിയാണെന്നും കോടതി ഇന്ന് അക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുല്‍ത്താനി അവകാശപ്പെട്ടു. എല്ലാ നിയമത്തിലെയും എല്ലാ വകുപ്പുകള്‍ പ്രകാരവും ഇയാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. തങ്ങള്‍ തുടക്കം തൊട്ടേ തുണ്ട കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുകയാണ്. കോടതിക്കും ഇക്കാര്യം ഇപ്പോള്‍ ബോധ്യമായിരിക്കുന്നുവെന്നും സുല്‍ത്താനി പറഞ്ഞു(1993 Serial Bomb Blast Case).
നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്ന് 2013ലാണ് തുണ്ടയെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. നിരവധി ബോംബുകേസുകള്‍ ഇദ്ദേഹത്തിന് മേല്‍ ചുമത്തി. 2016ല്‍ ഡല്‍ഹി കോടതി തുണ്ടെയ്ക്കെതിരെയുള്ള നാല് കേസുകള്‍ റദ്ദാക്കി. തുണ്ടെയ്ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് സാധിച്ചിട്ടില്ലെന്ന് കാട്ടിയായിരുന്നു കോടതി നടപടി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള പില്‍ഖുവ ഗ്രാമവാസിയാണ് തുണ്ട. നിരവധി ബോംബ് സ്ഫോടനക്കേസുകളില്‍ പ്രതിയായ തുണ്ടയെ 1997ലെ ഹരിയാനയിലെ റോഹ്ത്തക്കിലുണ്ടായ ഇരട്ട സ്ഫോടനക്കേസില്‍ 2023 ഫെബ്രുവരിയില്‍ ഹരിയാനയിലെ വിചാരണകോടതി കുറ്റവിമുക്തനാക്കിയിരുന്നു. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഈ കേസിലും ഇയാളെ വെറുതെ വിട്ടത്.
Also Read: ഐഎസ് തീവ്രവാദ കേസ് : പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി, അന്തിമവാദം നാളെ